ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11% അധികം
September 1, 2023 0 By BizNewsന്യൂഡല്‍ഹി: 1,59,069 കോടി രൂപയാണ് രാജ്യം ഓഗസ്റ്റില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 11 ശതമാനം അധികം. 2023 ഏപ്രിലിലെ 1.87ലക്ഷം കോടി രൂപയാണ് ഇതിന് മുന്‍പുള്ള വലിയ ശേഖരം.
ജൂലൈ മാസത്തില്‍ 1.65 കോടി രൂപയായിരുന്നു ശേഖരം. തുടര്‍ച്ചയായ 6 മാസങ്ങളില്‍ 1.6 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നേടിയെങ്കിലും കഴിഞ്ഞമാസം അതിനായില്ല. എങ്കിലു ഇത് 19-ാം മാസമാണ് ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്.
1,59,069 കോടി രൂപയില്‍ 28,328 കോടി രൂപ കേന്ദ്രത്തിന്റേയും 35,794 കോടി രൂപ സംസ്ഥാനങ്ങളുടേയും വിഹിതമാണ്.സംയുക്ത ജിഎസ്ടി 83,251 കോടി രൂപ.
11,695 കോടി രൂപയാണ് സെസ്. ഐജിഎസ്ടിയില്‍ നിന്ന് കേന്ദ്രത്തിന് 37,581 കോടി രൂപയും സംസ്ഥാനങ്ങള്‍ 31,408 കോടി രൂപയുമാണ് വിഹിതം.
റെഗുലേറ്ററി സെറ്റില്‍മെന്റിന് ശേഷം 2023 ഓഗസ്റ്റ് മാസത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം യഥാക്രമം 65,909 67,202 കോടി രൂപയുമായി.