ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് ഐനോക്‌സ് ഇന്ത്യ

ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് ഐനോക്‌സ് ഇന്ത്യ

August 30, 2023 0 By BizNews

മുംബൈ: ക്രയോജനിക് ടാങ്ക് നിര്‍മാതാക്കളായ ഐനോക്‌സ് ഇന്ത്യ ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) മുന്‍പാകെ കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലായ ഐപിഒയില്‍ ഓഹരിയുടമകളും പ്രമോട്ടര്‍മാരും 22.11 ദശലക്ഷം ഓഹരികള്‍ വിറ്റഴിക്കും.സിദ്ധാര്‍ത്ഥ് ജെയിന് 10.44 ദശലക്ഷം ഓഹരികളും പവന്‍ കുമാര്‍ ജെയിന്‍, നയന്‍താര ജെയിന്‍ എന്നിവര്‍ 5 ദശലക്ഷം ഓഹരികളും ഇഷിത ജെയിന് 1.2 ദശലക്ഷം ഓഹരികളും മഞ്ജു ജെയിന് 2.3 ലക്ഷം ഓഹരികളുമാണ് ഓഫ് ലോഡ് ചെയ്യുക.

ഐസിഐസിഐ സെക്യൂരിറ്റീസും ആക്‌സിസ് ക്യാപിറ്റലുമാണ് ഇഷ്യുവിന്റെ പ്രധാന മാനേജര്‍മാര്‍.
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐനോക്‌സ് ക്രയോജനിക് ഉപകരണ നിര്‍മ്മാണ രംഗത്തെ മുന്‍നിര കമ്പനിയാണ്. ഈ രംഗത്ത് 30 വര്‍ഷത്തിലധികം പരിചയമുണ്ട്.

വ്യാവസായിക വാതകങ്ങള്‍, എല്‍ എന്‍ ജി, ഹെല്‍ത്ത് കെയര്‍, ഏവിയേഷന്‍ തുടങ്ങിയ വിവിധ വ്യവസായങ്ങള്‍ക്കായി ടാങ്കുകള്‍, ഉപകരണങ്ങള്‍, ടേണ്‍ കീ പ്രോജക്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രയോജനിക് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ആഗോള ഗവേഷണത്തിനായി ക്രയോജനിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. കലോല്‍ (ഗുജറാത്ത്), കണ്ട്‌ല സെസ് (ഗുജറാത്ത്), സില്‍വാസ (ദാദ്ര, നഗര്‍ ഹവേലി) എന്നിവിടങ്ങളിലാണ് നിര്‍മ്മാണ കേന്ദ്രങ്ങള്‍.

2023 സാമ്പത്തികവര്‍ഷത്തില്‍ നേടിയ വരുമാനം 965.90 കോടി രൂപ.മുന്‍വര്‍ഷത്തെ വരുമാനം 728.71 കോടി രൂപ മാത്രമായിരുന്നു. അറ്റാദായം. 130.50 കോടി രൂപയില്‍ നിന്നും 152.71 കോടി രൂപയായി ഉയര്‍ത്താനും സാധിച്ചു.