രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി വിപണി; നിഫ്റ്റി 19340 ല്‍
August 29, 2023 0 By BizNewsമുംബൈ: ഓഗസ്റ്റ് 29 ന് വിപണി തുടര്‍ച്ചയായ രണ്ടാം ദിന നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 79.22 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 65075.82 ലെവലിലും നിഫ്റ്റി 36.70 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 19342.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
യുപിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്ട്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഭാരതി എയര്‍ടെല്‍, എച്ച്യുഎല്‍, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ കനത്ത നഷ്ടം നേരിട്ടു.
മേഖലകളില്‍ ലോഹം,ഊര്‍ജ്ജം, റിയാലിറ്റി എന്നിവ 1 ശതമാനം വീതം ഉയര്‍ന്നപ്പോള്‍ പൊതുമേഖല ഓഹരികളിലാണ് വില്‍പന ദൃശ്യമായത്.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം ഉയര്‍ന്നിട്ടുണ്ട്.
ജനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, വീനസ് പൈപ്പ്‌സ് ആന്‍ഡ് ട്യൂബ്‌സ്, റെയ്മണ്ട്, കെപിഐ ഗ്രീന്‍ എനര്‍ജി, ബെര്‍ഗര്‍ പെയിന്റ്‌സ്, മംഗലാപുരം റിഫൈനറി & പെട്രോകെമിക്കല്‍സ്, ജൂബിലന്റ് ഫാര്‍മോവ, ടിവി 18 ബ്രോഡ്കാസ്റ്റ്, ഗ്രാഫൈറ്റ് ഇന്ത്യ എന്നിവയുള്‍പ്പെടെ 200 ലധികം ഓഹരികളാണ് ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്.