റിലയൻസ് ഇൻഡസ്ട്രീസിൽ മക്കൾക്ക് വഴി മാറി ചുമതലകൾ ഒഴിഞ്ഞ് നിത അംബാനി

റിലയൻസ് ഇൻഡസ്ട്രീസിൽ മക്കൾക്ക് വഴി മാറി ചുമതലകൾ ഒഴിഞ്ഞ് നിത അംബാനി

Spread the News

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിൽ മക്കൾക്ക് വഴി മാറി ചുമതലകൾ ഒഴിഞ്ഞ് നിത അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് ഡയറക്ടർമാരായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ഇഷയെയും ആകാശിനെയും ആനന്ദിനെയും നിയമിച്ചു.

നിത അംബാനി ബോർഡിൽ നിന്ന് രാജിവെച്ചു. മുകേഷ് അംബാദിയുടെ റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സനും സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത.

ഹ്യൂമന്‍ റിസോഴ്സ്, നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി മുന്നോട്ടുവച്ച നിർദേശപ്രകാരമാണ് പുതിയ തീരുമാനം. അതേസമയം, റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ എന്നനിലയില്‍ ആർ.ഐ.എൽ ബോര്‍ഡ് യോഗങ്ങളില്‍ സ്ഥിരം ക്ഷണിതാവായി നിത പങ്കെടുക്കും.

ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ഊര്‍ജം, മെറ്റീരിയല്‍ ബിസിനസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *