റിസര്‍ച്ച് അനലിസ്റ്റിന് 60 ലക്ഷം രൂപ പിഴ ഈടാക്കി സെബി
August 13, 2023 0 By BizNewsമുംബൈ: മാര്‍ക്കറ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) വ്യക്തിയില്‍ നിന്ന് മൊത്തം 60 ലക്ഷം രൂപ പിഴ ഈടാക്കി. സെബി രജിസ്റ്റേര്‍ഡ് റിസര്‍ച്ച് അനലിസ്റ്റ് മനീഷ് ഗോയലിനാ (മനീഷ് കെ ആര്‍ ഗോയല്‍)ണ് പിഴ. തുക 45 ദിവസത്തിനുള്ളില്‍ അടയ്ക്കണം.
583 ക്ലയന്റുകളില്‍ നിന്ന് മനീഷ് 4.16 കോടി രൂപ സമാഹരിച്ചതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തുകയായിരുന്നു. റിസര്‍ച്ച് അനലിസ്റ്റ് എന്ന നിലയില്‍ നല്‍കിയ സേവനങ്ങള്‍ക്ക് പണം ഈടാക്കി.അതേസമയം അടിസ്ഥാന മാദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഗോയല്‍ പരാജയപ്പെട്ടു.
വരുമാനം ഉറപ്പുനല്‍കിയ ഗോയല്‍ സേവനങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ശുപാര്‍ശ കാരണം ആര്‍ക്കെങ്കിലും നഷ്ടമുണ്ടായാല്‍ ഒരു സ്റ്റോക്ക് ശുപാര്‍ശ സൗജന്യമായി ലഭിക്കുമെന്ന് വാട്ട്‌സ്ആപ്പ് / ടെലഗ്രാം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് മനീഷ് ഉറപ്പ് നല്‍കിയതായും റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു. കൂടാതെ അനധികൃത റോളുകള്‍ കൈകാര്യം ചെയ്തു.