ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മിഡ്ക്യാപ് ഗ്യാസ് ട്രാന്‍സ്മിഷന്‍ സ്റ്റോക്ക്
August 13, 2023 0 By BizNewsന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 1 നിശ്ചയിച്ചിരിക്കയാണ് ഗുജ്റാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് കമ്പനി.ഒക്ടോബര്‍ 13 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം നടത്തും.ലാഭവിഹിതം എത്രയെന്ന് പിന്നീട് പ്രഖ്യാപിക്കും.
278.55 രൂപയിലാണ് നിലവില്‍ കമ്പനി ഓഹരിയുള്ളത്. കഴിഞ്ഞ ഒരാഴ്ചയില്‍ 0.94 ശതമാനം ഉയര്‍ന്ന ഓഹരി 1 വര്‍ഷത്തില്‍ 17.90 ശതമാനവും രണ്ട് വര്‍ഷത്തില്‍ 17.75 ശതമാനവും നേട്ടമുണ്ടാക്കി. 3 വര്‍ഷത്തെ നേട്ടം 28.33 ശതമാനവും 5 വര്‍ഷത്തേത് 39.14 ശതമാനവുമാണ്.52 ആഴ്ച ഉയരം 310.60 രൂപയും താഴ്ച 215.05 രൂപയും.