അറ്റാദായം 61.3 ശതമാനം ഉയര്‍ത്തി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

അറ്റാദായം 61.3 ശതമാനം ഉയര്‍ത്തി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

July 29, 2023 0 By BizNews

ന്യൂഡല്‍ഹി: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 2024 സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 765.16 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61.3 ശതമാനം അധികം.

അറ്റ പലിശ വരുമാനം 36 ശതമാനമുയര്‍ന്ന് 3745 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 5.77 ശതമാനത്തില്‍ നിന്നും 6.33 ശതമാനമായി. ഫീസ്, മറ്റ് വരുമാനമെന്നിവയും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് 49 ശതമാനം ഉയര്‍ന്ന് 1341 കോടി രൂപ.

മൊത്തെ നിഷ്‌ക്രിയ ആസ്തി 2.51 ശതമാനം താഴ്ന്ന് 2.17 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.10 ശതമാനം കുറഞ്ഞ് 0.70 ശതമാനവുമായും മെച്ചപ്പെട്ടു.
റിസ്‌ക് മാനേജ്‌മെന്റും വീണ്ടെടുക്കല്‍ സംവിധാനങ്ങളും ശക്തിപ്പെട്ടതിന്റെ സൂചനയാണ് ആസ്തി ഗുണമേന്മ. ഉപഭോക്തൃ നിക്ഷേപം ജൂണ്‍ 30 വരെ 44 ശതമാനം വര്‍ദ്ധിച്ച് 1.49 ലക്ഷം കോടി രൂപ.

മൊത്തം ഉപഭോക്തൃ നിക്ഷേപത്തിന്റെ 77 ശതമാനവും റീട്ടെയില്‍ നിക്ഷേപമാണ്, ജൂണ്‍ അവസാനത്തോടെ ഇത് 51 ശതമാനം വര്‍ദ്ധിച്ച് 1.14 ലക്ഷം കോടി രൂപയായി.ജൂണ്‍ 30 വരെ കാസ (കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്) നിക്ഷേപം 27 ശതമാനം ഉയര്‍ന്ന് 71,765 കോടി രൂപയാണ്.