കരിമ്പിന്റെ ന്യായ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്

കരിമ്പിന്റെ ന്യായ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്

June 28, 2023 0 By BizNews

ന്യൂഡല്‍ഹി: കരിമ്പിന്റെ ന്യായവില ക്വിന്റലിന് 10 രൂപ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന 2023-24 സീസണില്‍ ന്യായ വില ക്വിന്റിലിന് 315 രൂപയായി. കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുകള്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് കരിമ്പിന്റെ എഫ്ആര്പി വര്ദ്ധിപ്പിക്കാന് തീരുമാനിച്ചത്. 2023-24 സീസണില്‍ കരിമ്പിന്റെ എഫ്ആര്‍പി ക്വിന്റലിന് 315 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു.2022-23 ല്‍ 305 രൂപയും 2014-15 സീസണില്‍ 210 രൂപയുമായിരുന്നു ന്യായവില.