സിയെന്റ് ഡിഎല്‍എം ഐപിഒ ജൂണ്‍ 27 ന്
June 22, 2023 0 By BizNewsമുംബൈ: സിയെന്റ് അനുബന്ധ കമ്പനിയായ സിയെന്റ് ഡിഎല്‍എമ്മിന്റെ ഐപിഒ ജൂണ്‍ 27 ന് തുടങ്ങും. ജൂണ്‍ 30 വരെ നീളുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പ്രൈസ് ബാന്റ് 250-260 രൂപയാണ്. 592 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത്.
പ്രീ ഐപിഒ പ്ലേസ്മെന്റ് മുഖേന കമ്പനി നേരത്തെ 108 കോടി രൂപ സമാഹരിച്ചിരുന്നു. പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവാണ് നടത്തുക. 592 കോടി രൂപയുടെ 22339623 ഓഹരികള്‍ പ്രാഥമിക വിപണിയില്‍ എത്തിക്കും.
56 ഓഹരികളുടെ ലോട്ട് മുതല്‍ അപേക്ഷിക്കാം. 75 ശതമാനം യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) 15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍ക്കും (എച്ച്എന്‍ഐ), 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായി മാറ്റി വച്ചിരിക്കുന്നു.
ഒരു സംയോജിത ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സേവന (EMS) കമ്പനിയാണ് സയിന്റ് ഡിഎല്‍എം. എയ്റോസ്പേസ്, പ്രതിരോധം, വൈദ്യശാസ്ത്രം, ഊര്‍ജം, റെയില്‍വേ, മറ്റ് വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്.
ഈ മേഖലകള്‍ക്കായി ം എന്‍ഡ്-ടു-എന്‍ഡ് (ഇ2ഇ) നിര്‍മ്മാണം, അസംബ്ലി, റിപ്പയര്‍ ശേഷികള്‍, റീ-എന്‍ജിനീയറിംഗ് സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഹണിവെല്‍ ഇന്റര്‍നാഷണല്‍, തേല്‍സ് ഗ്ലോബല്‍ സര്‍വീസസ്, എബിബി, ഭാരത് ഇലക്ട്രോണിക്സ്, മോള്‍ബിയോ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ കമ്പനികള്‍ ക്ലൈന്റുകളായുണ്ട്. 2022 സെപ്റ്റംബറില്‍, കമ്പനി 15.7 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ സൈയന്റ് ലിമിറ്റഡിന് 566 രൂപ ഇഷ്യു വിലയില്‍ അനുവദിച്ചു.
മൊത്തം 8.86 കോടി രൂപയുടെ ഓഹരികളാണിത്. 2022 സെപ്തംബര്‍ 30-ന് അവസാനിച്ച ആറ് മാസങ്ങളില്‍, അറ്റാദായം 1 340.27 കോടി രൂപയായി . നേരത്തെ 3.42 കോടി രൂപയായിരുന്നു അറ്റാദായം. 2022 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ വരുമാനം 720.53 കോടി രൂപയാണ്.
ലാഭം 39.8 കോടി രൂപ. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 6.7 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആക്സിസ് ക്യാപിറ്റലും ജെഎം ഫിനാന്‍ഷ്യലുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍, രജിസ്ട്രാറായി കെഫിന്‍ ടെക്നോളജീസിനെ നിയമിച്ചിട്ടുണ്ട്.