മാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി രൂപ

June 17, 2023 0 By BizNews

മുംബൈ: 35 പൈസ ശക്തിപ്പെട്ട്, ഡോളറിനെതിരെ രൂപ മാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച 81.90 നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയിലെ ക്ലോസിംഗായ 82.25 ലെവലില്‍ നിന്നും 35 പൈസ നേട്ടം.

81.97 നിരക്കില്‍ വ്യാപാരം തുടങ്ങിയ ആഭ്യന്തര കറന്‍സി 82.02 എന്ന കുറഞ്ഞ നിരക്കും 81.86 എന്ന ഉയര്‍ന്ന നിരക്കും രേഖപ്പെടുത്തി. അതിന് ശേഷം 81.90 നിരക്കില്‍ സെറ്റില്‍ ചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍ പണമൊഴുക്കിയതും ഡോളര്‍ പ്രതിമാസ നഷ്ടം രേഖപ്പെടുത്തിയതുമാണ് രൂപയെ തുണച്ചത്.

ആറ് കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 102.20 ലെവലിലാണുള്ളത്. കൂടാതെ
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) 6645.99 കോടി രൂപയുടെ പ്രതിവാര അറ്റ ഇക്വിറ്റി വാങ്ങല്‍ നടത്തി. ഇതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ റെക്കോര്‍ഡ് ഉയരം കൈവരിച്ചു.

സെന്‍സെക്‌സ് 758.95 പോയിന്റ് അഥവാ 1.21 ശതമാനമുയര്‍ന്ന് 63,384.58 ലെവലിലും നിഫ്റ്റി 262.6 പോയിന്റ് അഥവാ 1.41 ശതമാനമുയര്‍ന്ന് 18,826 ലെലവിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡ് വില 0.58 ശതമാനം ഇടിഞ്ഞ് ബാരലിന് 75.23 ഡോളറായിട്ടുണ്ട്.