എക്സ് മെര്‍ജര്‍ ട്രേഡ് നടത്തി എന്‍ഐഐടി ഓഹരി
June 8, 2023 0 By BizNewsന്യൂഡല്‍ഹി: എന്‍ഐഐടി ലിമിറ്റഡ് ഓഹരികള്‍ ജൂണ്‍ 8 ന് എക്സ്-ഡിമെര്‍ജര്‍ തീയതിയില്‍ വ്യാപാരം നടത്തി. എന്‍ഐഐടി അതിന്റെ പഠന ബിസിനസ്സ് എന്‍ഐഐടി ലേണിംഗ് സിസ്റ്റങ്ങളിലേക്ക് ലയിപ്പിച്ചിരുന്നു. എന്‍ഐഐടി ഓഹരി കൈവശമുള്ള ഓരോ ഓഹരി ഉടമകള്‍ക്കും ഒരു ഓഹരിയ്ക്ക് ഒരു എന്‍ഐഐടി ലേണിംഗ് സിസ്റ്റംസ് ഓഹരി ലഭ്യമാക്കും.
നാലാം പാദത്തില്‍ 3.2 കോടി രൂപയാണ് കമ്പനി നേടിയ ലാഭം. വരുമാനം 36 ശതമാനം ഉയര്‍ത്തി 341.30 കോടി രൂപ. അതേസമയം എന്‍ഐഐടി ലേണിംഗ് 192.2 കോടി രൂപയുടെ ലാഭമാണ് നേടിയത്.
വരുമാനം 20 ശതമാനമുയര്‍ത്തി 1361.80 കോടി രൂപ. ശക്തവും ചലനാത്മകവുമായ ഓര്‍ഗനൈസേഷനായി എന്‍ഐഐടി ഗ്രൂപ്പ് ഉയര്‍ന്നുവന്നതായി എന്‍ഐഐടി ഗ്രൂപ്പ് ചെയര്‍മാനും സഹസ്ഥാപകനുമായ രാജേന്ദ്ര എസ് പവാര്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്കും ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും ഒരേ പോലെ ഗുണം ചെയ്യുന്നതാണ് കമ്പനിയുടെ വളര്‍ച്ച. ഗണ്യമായ വളര്‍ച്ചാ മൂലധനമുള്ള രണ്ട് ബിസിനസുകള്‍ ഒന്നാകുന്നതിലൂടെ എന്‍ഐഐടി അതിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ കണ്ടെത്തും.