ഓഹരി വിഭജനവും ബോണസ് ഓഹരി വിതരണവും പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി
June 9, 2023 0 By BizNewsന്യൂഡല്‍ഹി: 1:2 അനുപാതത്തില്‍ ഓഹരി വിഭജനവും 1:1 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണവും പ്രഖ്യാപിച്ചിരിക്കയാണ് മാന്‍ അലുമിനീയം. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 5 രൂപയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കും.
റെക്കോര്‍ഡ് തീയതി പിന്നീട് തീരുമാനിക്കും. മെറ്റല്‍ നിര്‍മാതാക്കളുടെ ഓഹരി കഴിഞ്ഞ 1 വര്‍ഷത്തില്‍ ഓഹരി 181 ശതമാനം നേട്ടമുണ്ടാക്കി.മികച്ച നാലാംപാദ ഫലങ്ങളാണ് സ്റ്റോക്കിനെ ഉയര്‍ത്തുന്നത്.
14.46 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ലാഭം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 77 ശതമാനം ഉയര്‍ച്ചയാണിത്. വരുമാനം 103.78 ശതമാനം ഉയര്‍ന്ന് 262.87 കോടി രൂപയിലെത്തി.
പ്രവര്‍ത്തന ലാഭം 85.5 ശതമാനം ഉയര്‍ന്ന് 20.80 കോടി രൂപ.