മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും  ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം

മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം

September 19, 2018 0 By BizNews
പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്കായി മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരډാരും സംയോജിച്ച് സംഘടിപ്പിക്കുന്ന കലാജീവ കാരുണ്യ യാത്ര ‘മണപ്പുറം ഫിനാന്‍സ് ഹൃദയപൂര്‍വ്വം ജന്മനാടിനായ്’ നാളെ തുടക്കം കുറിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസത്തിനാവശ്യമായ തുക സമാഹരിക്കുന്നതിന് ബോധവത്കരണം നടത്തുക, പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനുള്ള അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടായാണ് പരുപാടി സംഘടിപ്പിക്കുന്നതെന്ന് കൊച്ചിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
30 ദിവസം നീളുന്ന കാരുണ്യ യാത്ര കാലടി ആദിശങ്കര കോളേജില്‍ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. കലാഭവന്‍ കലാകാരډാര്‍ ഉള്‍പ്പെടുന്ന സഞ്ചരിക്കുന്ന കലാവേദിയില്‍ ഓരോ ജില്ലകളിലേയും പ്രാദേശിക കലാകാരډാരും പങ്കെടുക്കും. കൊച്ചിയില്‍ ആരംഭിയ്ക്കുന്ന പരുപാടി ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങി എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് കാസര്‍ഗോട് അവസാനിയ്ക്കും. യാതൊരു പ്രതിഫലവും കൂടാതെ സംഘടിപ്പിക്കുന്ന പരുപാടിയില്‍ 150 ഓളം കലാകാരډാര്‍ അണിനിരക്കും. ദിവസം 5 പരുപാടികളാണ് ഹൃദയപൂര്‍വ്വം ജډനാടിനായ് സംഘടിപ്പിക്കുന്നത്.
കലാകാരډാരുടെ യാത്ര ചിലവുള്‍പ്പടെ ഭക്ഷണ-താമസ സൗകര്യങ്ങളും മറ്റു ചിലവുകളും മണപ്പുറം ഫിനാന്‍സ് വഹിക്കും. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണപ്പുറം എം.ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍  രണ്ടു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നു. അതിനുപുറമെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും മുതിര്‍ന്ന ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളവും ഉള്‍പ്പടെ 1.50 കോടിയോളം രുപ മണപ്പുറം ഇതിനോടകം സമാഹരിച്ചു.
മണപ്പുറം ഫൗണ്ടേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബേര്‍ട്ട്, സീനിയര്‍ പബ്ലിക് റിലേഷന്‍ ഓഫിസറായ കെ.എം അഷറഫ്. മണപ്പുറം ഫിനാന്‍സ് അസ്സിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ സുഷമ വിജയന്‍, കലാഭവന്‍ പ്രതിഭകളായ രാജേഷ് കലാഭവന്‍, കലാഭവന്‍ രണ്‍ജീവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.