മാര്‍ക്കറ്റ് കൃത്രിമത്വം:നിയന്ത്രണ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ എഎംസികളോട് സെബി
May 20, 2023 0 By BizNewsമുംബൈ: അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ (എഎംസി) ആഭ്യന്തര നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി നിര്‍ദ്ദേശിച്ചു.വിപണി ദുരുപയോഗം, വഞ്ചനാപരമായ ഇടപാടുകള്‍ എന്നിവ തടയുന്നതിനായാണ് ഇത്. ജീവനക്കാര്‍, ഡീലര്‍മാര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ മോശം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുത്.
അങ്ങിനെ സംഭവിക്കുന്ന പക്ഷം അത് കണ്ടെത്താനും റിപ്പോര്‍ട്ട് ചെയ്യാനും സ്ഥാപന സംവിധാനങ്ങളുണ്ടായിരിക്കണം.വഞ്ചനാപാരമായ ഇടപാടുകള്‍ റിപ്പോര്‍്ട്ട് ചെയ്യണമെന്നും സെബി പുറത്തിറക്കിയ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ നിര്‍ദ്ദേശിക്കുന്നു. ആക്‌സിസ് എംഎംസി, ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഫ്രണ്ട് റണ്ണിംഗ് കേസുകളില്‍ സെബി നടപടികള്‍ സ്വീകരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശങ്ങള്‍. ആക്‌സിസ് ഫ്രണ്ട് റണ്ണിംഗ് കേസില്‍ 30 കോടി രൂപ കണ്ടുകെട്ടാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)ഉത്തരവിടുകയായിരുന്നു.വിരേഷ് ജോഷി, അസിസ്റ്റന്റ് ഫണ്ട് മാനേജര്‍ ദീപക് അഗര്‍വാള്‍, എന്നിവരെ ആക്‌സിസ് എഎംസി പുറത്താക്കുകയും ചെയ്തു.
ഫണ്ട് ഹൗസിന്റെ ചീഫ് ഇക്വിറ്റി ഡീലറായിരുന്ന ജോഷി, ആക്‌സിസ് ആര്‍ബിട്രേജ് ഫണ്ട്, ആക്‌സിസ് ബാങ്കിംഗ് ഇടിഎഫ്, ആക്‌സിസ് നിഫ്റ്റി ഇടിഎഫ് ആക്‌സിസ് ടെക്‌നോളജി ഇടിഎഫ്, ആക്‌സിസ് കണ്‍സപ്ഷന്‍ ഇടിഎഫ് എന്നീ അഞ്ച് പദ്ധതികളില്‍ ഫണ്ട് മാനേജരും ആയിരുന്നു.
ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റും ആക്‌സിസ് കണ്‍സപ്ഷന്‍ ഇടിഎഫ്, ആക്‌സിസ് ക്വാണ്ട് ഫണ്ട്, ആക്‌സിസ് വാല്യൂ ഫണ്ട് എന്നിവയുടെ അസിസ്റ്റന്റ് ഫണ്ട് മാനേജരുമായിരുന്നു അഗര്‍വാള്‍. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജോഷി സെക്യൂരിറ്റീസ് നിയമം ലംഘിച്ചുവെന്ന് ആക്‌സിസ് എംഎഫ് സെബി അറിയിച്ചു. എല്‍ഐസിയുടെ കാര്യത്തില്‍, ജീവനക്കാരന്‍ കമ്പനി ഓഹരികളിലെ ട്രേഡുകള്‍ക്ക് നേതൃത്വം നല്‍കുന്നതായി നിരീക്ഷിച്ചു.