ഐപിഒ: ലിസ്റ്റിംഗ് ടൈംലൈന്‍ ടി + 6 ല്‍ നിന്ന് ടി + 3 ആയി കുറയ്ക്കാന്‍ സെബി

May 20, 2023 0 By BizNews

മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ലിസ്റ്റിംഗ് ടൈംലൈന്‍ ടി + 6 ല്‍ നിന്ന് ടി + 3 ആയി കുറയ്ക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) നിര്‍ദ്ദേശിച്ചു. ഐപിഒ ക്ലോസ് ചെയ്ത തീയതി മുതല്‍ ലിസ്റ്റിഗ് വരെയുള്ള കാലയളവ് കുറയ്ക്കാന്‍ സെബി ലക്ഷ്യമിടുന്നു. ഇതുവഴി നടപടികള്‍ കാര്യക്ഷമമാക്കാനാകും.

ഓഹരികളുടെ ലിസ്റ്റിംഗിനും ട്രേഡിംഗിനുമുള്ള സമയപരിധി കുറയ്ക്കുന്നത് ഇഷ്യൂ ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഗുണം ചെയ്യും.” സമാഹരിച്ച മൂലധനത്തിലേക്ക് ഇഷ്യൂവര്‍ക്ക് വേഗത്തില്‍ പ്രവേശനം ലഭിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ ഓഹരികളും പണവും ലഭ്യമാകും, ” സെബി പ്രസ്താവനയില്‍ പറഞ്ഞു.

ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കും എന്നതും ഇഷ്യുവറെ സംബന്ധിച്ച് ഗുണമാണ്.സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (കള്‍), എസ്സിസിബികള്‍, സ്‌പോണ്‍സര്‍ ബാങ്കുകള്‍, എന്‍പിസിഐ, ഡിപ്പോസിറ്ററികള്‍, രജിസ്ട്രാര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള വിപണി പങ്കാളികള്‍ പബ്ലിക് ഇഷ്യു കാര്യക്ഷമമാക്കുന്നതിന് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനായി മുന്‍ഡാറ്റകള്‍ ഇവര്‍ ഉപയോഗിക്കുന്നു.

2018 ലാണ് 6 ദിവസത്തിന് ശേഷം ലിസ്റ്റിംഗ് എന്ന സംവിധാനം അവതരിപ്പിക്കപ്പെട്ടത്. അതേവര്‍ഷം തന്നെ യുപിഐ ഉപയോഗിച്ച് തുക ബ്ലോക്ക് ചെയ്യാനും ആരംഭിച്ചു.