മുഹമ്മദ് നബിക്കെതിരെയും മോശം പരാമര്‍ശം: മലയാളി യുവാവിന് ശിക്ഷ വിധിച്ചു

മുഹമ്മദ് നബിക്കെതിരെയും മോശം പരാമര്‍ശം: മലയാളി യുവാവിന് ശിക്ഷ വിധിച്ചു

September 19, 2018 0 By

ദമ്മാം: സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും . നാല് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരായ കിഴക്കന്‍ പ്രവിശ്യയില്‍ കോടതി വിധി.

സൗദിയിലെ നിയമ വ്യവസ്ഥക്കെതിരെയും മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തി എന്നാണ് കേസ്. ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ ആശയ വിനിമയം നടത്തിയതിനെ തുടര്‍ന്ന് ദമ്മാമിലെ ദഹ്‌റാന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.

സൗദി അരാംകോയിലെ കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ പ്ലാനിങ് എഞ്ചിനീയറാണ് വിഷ്ണു. നേരത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്ന് ദമ്മാമിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ മണിക്കുട്ടന്‍, സകീര്‍ ഹുസൈന്‍ എന്നിവര്‍ വിഷ്?ണുവിന്റെ കേസില്‍ ഇടപെട്ടിരുന്നു. സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ പുതുക്കി നിശ്ചയിച്ചത് അടുത്തിടെയാണ്. ഇതു പ്രകാരം സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തുന്നത് സൗദിയില്‍ ഗുരുതര കുറ്റമാണ്.

രാജ്യത്തെ മതപരവും പൊതുധാര്‍മികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും ജനങ്ങളില്‍ പ്രകോപനം സൃഷ്ടിക്കുന്നതും ദുഷ്ടലാക്കുള്ളതുമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ടാണ് ഉത്തരവ വന്നത് രണ്ടാഴ്ച മുമ്പാണ്. അഞ്ചുവര്‍ഷം വരെ തടവും മൂന്ന്? ദശലക്ഷം റിയാല്‍ പിഴയും ലഭിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോര്‍വേഡ് ചെയ്തുകിട്ടുന്നത് പങ്കുവെച്ചാലും കുറ്റകരമാകും. നിയമം പ്രാബല്യത്തില്‍ വന്നശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ വകുപ്പില്‍ ശിക്ഷ ലഭിക്കുന്നത്.