മൊഹാലി അര്‍ദ്ധചാലക ലബോറട്ടറിയില്‍ 2 ബില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ നിക്ഷേപം

May 12, 2023 0 By BizNews

മൊഹാലി: ഗവേഷണത്തിനും പ്രോട്ടോടൈപ്പിംഗിനുമായി മൊഹാലിയിലെ അര്‍ദ്ധചാലക ലബോറട്ടറിയില്‍ (എസ്സിഎല്‍) സര്‍ക്കാര്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മെയ് 12 ന് ഐഐടി-ഡല്‍ഹിയില്‍ നടന്ന അര്‍ദ്ധചാലക ഡിസൈന്‍ റോഡ് ഷോയില്‍ അറിയിച്ചതാണിത്. മുന്‍ പദ്ധതി പ്രകാരം, സര്‍ക്കാര്‍ 1.3 ബില്യണ്‍ ഡോളറാണ് ഈ സൗകര്യത്തില്‍ നിക്ഷേപിക്കാനിരുന്നത്.

തുക ഇപ്പോള്‍ ഏകദേശം 50 ശതമാനം വര്‍ദ്ധിപ്പിച്ചു. മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ, അര്‍ദ്ധചാലക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും ഇത് ഐഐടി ഡല്‍ഹി, ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളുമായി ഹബ് ആന്ഡ് സ്പോക്ക് മാതൃകയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

അര്‍ദ്ധചാലകങ്ങള്‍, ക്വാണ്ടം ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ഡീപ്ടെക് മേഖലകളില്‍ പ്രവര്‍ത്തിക്കാനും അത് ആരംഭിക്കാനും മന്ത്രി വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. വ്യവസായവുമായി കൂടിയാലോചിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അര്‍ദ്ധചാലക വിദ്യാഭ്യാസ പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ഇത് അര്‍ദ്ധചാലക രൂപകല്‍പ്പനയില്‍ പ്രതിഭകളെ വളര്‍ത്തും. പ്രതിഭകളുടെ ആഗോള ശേഖരമായി ഇന്ത്യ മാറും.