നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ഡിഎല്‍എഫ്, അറ്റാദായം 569.60 കോടി രൂപ

നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ഡിഎല്‍എഫ്, അറ്റാദായം 569.60 കോടി രൂപ

Spread the News

ന്യൂഡല്‍ഹി: റിയാലിറ്റി പ്രമുഖരായ ഡിഎല്‍എഫ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 569.60 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍.

15,058 കോടി രൂപയുടെ എക്കാലത്തേയും ഉയര്‍ന്ന വില്‍പന ബുക്കിംഗാണ് കമ്പനിയ്ക്ക് ലഭ്യമായത്. വരുമാനം അതേസമയം 1652.13 കോടി രൂപയില്‍ നിന്നും 1575 കോടി രൂപയായി താഴ്ന്നു.

ചെലവ് 1344.83 കോടി രൂപയില്‍ നിന്നും 1178.31 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ 2033.95 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം കൂടുതല്‍. വരുമാനം 6137.85 കോടി രൂപയില്‍ നിന്നും 6012.14 കോടി രൂപയായി കുറഞ്ഞു. 4 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *