ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റിലേയ്ക്ക് സ്ഥാപനങ്ങളെ ക്ഷണിച്ച് ആര്‍ബിഐ

ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റിലേയ്ക്ക് സ്ഥാപനങ്ങളെ ക്ഷണിച്ച് ആര്‍ബിഐ

May 12, 2023 0 By BizNews

ന്യൂഡല്‍ഹി: ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ കമ്പനികളില്‍ നിന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അപേക്ഷ ക്ഷണിച്ചു. 2023 മെയ് 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ റെഗുലേറ്റര്‍മാരെയും വിപണിയെയും സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

അന്താരാഷ്ട്ര റെഗുലേറ്റര്‍മാര്‍, സ്ഥാപനങ്ങള്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ടെക്ക് സ്പ്രിന്റില്‍ കമ്പനികള്‍ക്ക് ഇവരുമായി സംവദിക്കാം.ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമോ പരിഹാരമോ വികസിപ്പിക്കുക ടെക സ്പ്രിന്റിന്റെ ലക്ഷ്യമാണ്. പരിസ്ഥിതി സൗഹാര്‍ദ്ദമാണെന്ന് അവകാശപ്പെട്ട് പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനെയാണ് ഗ്രീന്‍വാഷിംഗ് എന്ന് പറയുന്നത്.

ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്നൊവേഷന്‍ നെറ്റ് വര്‍ക്ക് (ജിഎഫ്‌ഐഎന്‍) സംഘടിപ്പിക്കുന്ന ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റില്‍ ആര്‍ബിഐ ഉള്‍പ്പടെ 13 അന്താരാഷ്ട്ര റെഗുലേറ്റര്‍മാര്‍ പങ്കെടുക്കും.80 ലധികം അന്താരാഷ്ട്ര സംഘടനകളുടെ ഗ്രൂപ്പാണ് ജിഎഫ്‌ഐഎന്‍.