വാട്സ്ആപ്പ് ഉപയോഗം ഇനി കൂടുതല്‍ എളുപ്പത്തില്‍: സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് സ്വൈപ് ചെയ്താല്‍ മതി
September 18, 2018സാന്‍ഫ്രാന്‍സിസ്കോ: വാട്സ്ആപ്പ് സന്ദേശത്തിനു മറുപടി നല്കാന് ഇനി മുതല്‍ പ്രസ് ചെയ്യേണ്ട, പകരം സ്വൈപ് ചെയ്താല്‍ മതിയാകും. എളുപ്പത്തില്‍, സന്ദേശങ്ങള്‍ക്കു മറുപടി നല്കാന് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏതെങ്കിലും സന്ദേശം തെരഞ്ഞെടുത്ത് അതിനു മാത്രമായി മറുപടി അയയ്ക്കണമെങ്കില്‍ മെസേജില്‍ അല്പനേരം ‘ടാപ്’ ചെയ്തുപിടിച്ചാല്‍ മാത്രമേ ‘റിപ്ലൈ’ ഓപ്ഷന് തെളിഞ്ഞു വരികയുള്ളൂ. എന്നാല്‍ പുതിയ മാറ്റം അനുസരിച്ച് സന്ദേശത്തില്‍ വലത്തോട്ട് സ്വൈപ് ചെയ്താല്‍ തന്നെ റിപ്ലൈ ഓപ്ഷന് ലഭിക്കും.
യൂട്യൂബിലും മറ്റുമുള്ളതു പോലുള്ള ‘ഡാര്‍ക്ക് തീമും’ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറായി ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും വരാനിരിക്കുകയാണ്. രാത്രികളിലും കുറഞ്ഞ വെളിച്ചത്തിലും കണ്ണിന് ആയാസമില്ലാതെ സന്ദേശങ്ങള്‍ വായിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒഎല്‍ഇഡി ഡിസ്പ്ലേയുള്ള ഫോണുകളില്‍ ബാറ്ററി ചെലവു കുറയ്ക്കാനും കഴിയും. വരുന്ന അപ്ഡേറ്റുകളില് ഈ പുതിയ സവിശേഷതകളുള്ള വാട്സ്ആപ്പ് ലഭ്യമാക്കും.