1.2 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം നല്‍കി ഹോണ്ട

1.2 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം നല്‍കി ഹോണ്ട

February 24, 2021 0 By BizNews

കൊച്ചി: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഹോണ്ട ടൂ വീലര്‍ സംഘടിപ്പിച്ച സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയിലൂടെ 160 ഇന്ത്യന്‍ നഗരങ്ങിലായി 1.2 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷയില്‍ ബോധവല്‍ക്കരണം നടത്തി. കേന്ദ്ര ട്രാന്‍സ്പോര്‍ട്ട്-ഹൈവേ മന്ത്രാലയത്തിന്റെ ‘സഡക്ക് സുരക്ഷാ ജീവന്‍ രക്ഷാ’ എന്ന ആശയത്തെ അസ്പദമാക്കി ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ നടത്തിയ 32-ാമതു ദേശീയ റോഡ് സുരക്ഷാ മാസാചരണത്തില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു.ആര്‍ടിഒകള്‍, ട്രാഫിക്ക് പൊലീസ്, ആരോഗ്യ വകുപ്പ്, വ്യവസായ പരിശീലന സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, കോര്‍പറേറ്റുകള്‍ തുടങ്ങിയവരുമായി ഹോണ്ട സഹകരിച്ചു.

മെട്രോകള്‍ക്ക് പുറമേ ഹോണ്ടയുടെ 6300 സെയില്‍സ് സര്‍വീസ് ടച്ച് പോയിന്റുകള്‍ പങ്കെടുത്തു.ഇന്ത്യയിലുടനീളമായി ഹോണ്ട റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. 58 നഗരങ്ങളിലായി 97 റോഡ് സുരക്ഷാ പ്രമോഷന്‍ റാലികളും നാലു വാക്കത്തോണുകളും നടത്തി.ഹോണ്ട സേഫ്റ്റി പരിശീലകര്‍ ഇ-ഗുരുകുലിലൂടെ 50,000 പേര്‍ക്ക് പരിശീലനം നല്‍കി. ഹോണ്ട ഏറ്റെടുത്തിട്ടുള്ള 12 ട്രാഫിക്ക് പരിശീലന പാര്‍ക്കുകളിലൂടെ 183 സ്‌കൂള്‍, കോളജ്, കോര്‍പറേറ്റുകളിലെ 22,000 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഡിജിറ്റല്‍ പരിശീലനം നല്‍കി.

ഇതിനു പുറമേ 9600 ലേണേഴ്സ് അപേക്ഷകര്‍ക്കും ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്കും ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചും റോഡ് മര്യാദകളെക്കുറിച്ചും പരിശീലനം നല്‍കി. കേരളത്തിലെ 6,800 പേര്‍ക്ക് റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് സുരക്ഷാ ബോധവല്‍ക്കരണ റാലിയിലൂടെയും വിര്‍ച്ച്വല്‍ റൈഡിങ് സിമുലേറ്ററിലൂടെയും ക്ലാസുകള്‍ നല്‍കി. കേരളത്തില്‍ കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 22 കോളജുകളിലെ 3700 വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ റോഡ് സേഫ്റ്റി പരിശീലനം ഹോണ്ട ടൂ വീലര്‍ സംഘടിപ്പിച്ചു.