കല്യാണ്‍ ജ്വല്ലേഴ്സിന് 60% വരുമാന വളര്‍ച്ച
കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഉപഭോക്തൃ ആവശ്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 60 ശതമാനം വര്‍ധിച്ചതായും കല്യാണ്‍ ജ്വല്ലേഴ്സ് അറിയിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിലെ ആദ്യ രണ്ട് മാസങ്ങളിലെ വരുമാന വളര്‍ച്ച ഏകദേശം 35 ശതമാനമായിരുന്നു. അതേസമയം, മാര്‍ച്ചില്‍ വളര്‍ച്ച ഗണ്യമായി ഉയര്‍ന്നു. കോവിഡ് 19 മൂലം 2020 മാര്‍ച്ചില്‍ വില്‍പ്പന നഷ്ടം നേരിട്ടിരുന്നു. ഇതുമായുള്ള താരതമ്യമായതിനാലാണ് 2021 മാര്‍ച്ചില്‍ വളര്‍ച്ച കൂടുതലായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.Read More →


