പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കി ഓറിയന്റ്; ഐഒടി സാധ്യമായ ഐ-ഫ്‌ളോട്ട് ഇന്‍വെര്‍ട്ടര്‍ ഫാനും അവതരിപ്പിച്ചു
February 24, 2021 0 By BizNewsകൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കുന്നു. ഐഒടി സാധ്യമായ 50 ശതമാനം ഊര്‍ജ്ജം ലാഭിക്കാവുന്ന ഇന്‍വെര്‍ട്ടര്‍ ഫാനുകള്‍ അവതരിപ്പിച്ചു. നിലവില്‍ പ്രീമിയം ഫാന്‍ വിപണിയുടെ 48 ശതമാനം പങ്കും കമ്പനിക്കാണ്. നൂതനമായ ഉല്‍പ്പന്നങ്ങളിലൂടെ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രീമിയം അലങ്കാര ഫാനുകള്‍ക്കുള്ള ആവശ്യം വര്‍ധിക്കുന്നത് ഈ വിഭാഗത്തില്‍ മേധാവിത്തം നേടാന്‍ തങ്ങള്‍ക്ക് അവസരമൊരുക്കുന്നുവെന്നും പ്രീമിയം ഏറോ സീരീസ് ശ്രേണിയുടെ വിപുലീകരണം തുടരുമെന്നും ഐ-സീരീസ് ശ്രേണിയിലെ ഫാനുകള്‍ നൂതനവും കുലീനവും സ്മാര്‍ട്ടും ഒപ്പം ഊര്‍ജ്ജക്ഷമതയുള്ളവയാണെന്നും ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അതുല്‍ ജെയിന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കമ്പനി അവതരിപ്പിച്ച പ്രീമിയം ഇന്‍വെര്‍ട്ടര്‍ ഫാനുകളായ ഐ-സീരീസിന്റെ ഭാഗമാണ് പുതിയ ഐ-ഫ്‌ളോട്ട് ഫാനുകള്‍. ഇവ 230 സിഎംഎം കാറ്റ് നല്‍കുന്നു. 50 ശതമാനം കുറവ് ഊര്‍ജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്. നിശബ്ദമായും കാര്യക്ഷമമായും ഇവ കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്നു. ഐഒടി സാധ്യമായ ഫാന്‍ ഓറിയന്റ് സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് ഉപയോഗിച്ചും അലക്‌സിയ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ വഴിയും ശബ്ദ കമാന്‍ഡിലൂടെയും അനായാസം നിയന്ത്രിക്കാം. ഫാന്‍ റിമോട്ട് കണ്‍ട്രോളിലും ഉപയോഗിക്കാം. നാലു വ്യത്യസ്ത ഫിനിഷുകളിലുള്ള ഐ-ഫ്‌ളോട്ട് ഫാനുകളുടെ വില 4700 രൂപമുതല്‍ ആരംഭിക്കുന്നു. ഓറിയന്റ് ഐ-സീരീസ് ഫാനുകള്‍ക്ക് ബിഇഇ 5 സ്റ്റാര്‍ റേറ്റിങ്ങുണ്ട്. സാധാരണ ഫാനുകളെ അപേക്ഷിച്ച് 50 ശതമാനം അധിക സര്‍വീസ് മൂല്യം ലഭിക്കുന്നു.
പരമ്പരാഗത ഇന്‍ഡക്ഷന്‍ മോട്ടോര്‍ അടിസ്ഥാനമാക്കിയുള്ള ഫാനകള്‍, 70-75 വാട്ട് വൈദ്യൂതി ഉപയോഗിക്കുന്നു. ഓറിയന്റ് ഐ-സീരീസ് ഫാനുകള്‍ 32 വാട്ട് മാത്രം ഉപയോഗിച്ച് ഊര്‍ജ്ജ ചെലവ് പകുതിയാക്കുന്നു. ഇന്ത്യയിലെ എല്ലാ ഫാനുകളും ഐ-സീരീസിലേക്ക് മാറ്റുകയാണെങ്കില്‍ രാജ്യത്തിന് വര്‍ഷത്തില്‍ 1.12 ലക്ഷം ജിഗാവാട്ട് മണിക്കൂറിന്റെ ഊര്‍ജ്ജ ലാഭമുണ്ടാകും. ഇതിലൂടെ 72,864 കോടി രൂപയുടെ ചെല് കുറയ്ക്കാം. ഒപ്പം കാര്‍ബണ്‍ പുറം തള്ളലും കുറയ്ക്കാം. പുതിയതായി വിപണിയിലെത്തുന്ന സീലിങ് ഫാനുകളും ഇന്‍വെര്‍ട്ടര്‍ മോട്ടോറുകളാക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് 7530 ജിഗാവാട്ട് മണിക്കൂര്‍ ഊര്‍ജ്ജം കൂടി വര്‍ഷത്തില്‍ ലാഭിക്കാം.