പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി സംഭാവന ചെയ്ത് എസ്ബിഐ ജീവനക്കാർ

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി സംഭാവന ചെയ്ത് എസ്ബിഐ ജീവനക്കാർ

May 20, 2020 0 By

കൊച്ചി: കോവിഡ്-19 ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. ഒരു ദിവസത്തെ ശമ്പളവും ഒരു ദിവസത്തെ അവധി എന്‍ക്യാഷ്‌മെന്റും ചേര്‍ത്ത് എസ്ബിഐ ജീവനക്കാര്‍ നല്‍കിയ ആകെ സംഭാവന 107.95 കോടിയായി .

കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി ആരംഭിച്ച പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 2020 മാര്‍ച്ചില്‍ എസ്ബിഐയിലെ 2,56,000 ജീവനക്കാര്‍ 100 കോടി രൂപ സംഭാവന നല്‍കിയിരുന്നു . കോവിഡ് -19 നെതിരെ പോരാടുന്നതിനുള്ള സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ലാഭത്തിന്റെ 0.25 ശതമാനം എസ്ബിഐ നല്‍കി.
പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ എസ്ബിഐ ഉപയോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് ഒഴിവാക്കാനും അത് വഴി സാമൂഹിക അകലം പാലിക്കുന്നതിനും ബാങ്ക് നിരന്തരം പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.