റിന്യുബൈ ഓട്ടോ ലോണ്‍ വിഭാഗത്തിലേക്ക്

റിന്യുബൈ ഓട്ടോ ലോണ്‍ വിഭാഗത്തിലേക്ക്

May 8, 2025 0 By BizNews

കൊച്ചി: മുൻനിര ഇന്‍സുടെക് കമ്പനിയായ റിന്യുബൈ ഓട്ടോ ലോണ്‍ ബിസിനസിലേക്ക് പ്രവേശിക്കുന്നു. 2026 സാമ്പത്തികവര്‍ഷം വാഹന വായ്പാവിതരണത്തില്‍ 1,500 കോടി രൂപയും 10,000 പുതിയ ഉപഭോക്താക്കളെയും നേടുകയാണു ലക്ഷ്യം.

2025 സാമ്പത്തികവര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 100 കോടി രൂപ വാഹനവായ്പയായി ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്നു.

രാജ്യത്തെ വാഹന വായ്പാവിപണി 15-16 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുന്ന സാഹചര്യത്തില്‍, ഫിനാന്‍സിംഗ് മുതല്‍ ഇന്‍ഷ്വറന്‍സ് വരെ വാഹന ഉടമസ്ഥാവകാശ പ്രക്രിയ ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്ത് ഈ നേട്ടം നേടിയെടുക്കാനാണ് റിന്യുബൈ ശ്രമിക്കുന്നത്.

ഇതിന്‍റെ ഭാഗമായി എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങി 18 പ്രമുഖ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും സഹകരിച്ച് റിന്യുബൈയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയും കമ്പനി വായ്പ നല്‍കുന്നുണ്ട്.