എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണം: ഹിന്റാല്‍കോ 45,000 കോടി മുതല്‍ മുടക്കും

എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണം: ഹിന്റാല്‍കോ 45,000 കോടി മുതല്‍ മുടക്കും

March 24, 2025 0 By BizNews

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്റാല്‍കോ എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണത്തിലൂടെ പുതിയ ബ്രാന്റ് ഐഡന്റിറ്റിയിലേക്ക്. ലോഹ നിര്‍മ്മാതാക്കള്‍ എന്ന പദവിയില്‍ നിന്ന് എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാതാക്കള്‍ എന്ന പദവിയിലേക്ക് ഉയരുകയാണ് കമ്പനി.

വൈദ്യുത വാഹനങ്ങള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ഈര്‍ജ്ജ സംഭരണ സംവിധാനം, സെമി കക്ടര്‍, ഉന്നത നിലവാരമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

ഹിന്റാല്‍കോയുടെ പുതിയ ബ്രാന്റ് ലോഗോ വ്യവസായ പ്രമുഖരുടേയും രാഷ്ട്രീയ നേതാക്കളുടേയും ബിസിനസ് പങ്കാളികളുടേയും സാന്നിധ്യത്തില്‍ ആദിത്യ ബില്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ള അനാവരണം ചെയ്തു.

അലുമിനിയം, ചെമ്പ്, സ്‌പെഷ്യാലിറ്റി അലുമിന എന്നീ മേഖലകളില്‍ നൂതന ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് 45,000 കോടി രൂപ കമ്പനി മുതല്‍ മുടക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ള ചടങ്ങില്‍ പറഞ്ഞു.

പത്തു രാജ്യങ്ങളിലായി 52 പ്ലാന്റുകളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് ആഗോള സാമ്പത്തിക മേഖലയെ മുന്നോട്ടു നയിക്കുന്ന ഹിന്റാല്‍കോയുടെ എഞ്ചിനീയറിംഗ് നിര്‍മ്മാണ മേഖലയിലേക്കുള്ള മാറ്റം ഒരു നാഴികക്കല്ലാണെന്ന് ഹിന്റാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് പൈ വിലയിരുത്തി.

എസ് ആന്റ് പി ഗ്ലോബല്‍ കോര്‍പറേറ്റ് സസ്‌റ്റൈനബിലിറ്റി കണക്കെടുപ്പു പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച സുസ്ഥിര അലുമിനിയം കമ്പനി എന്ന ബഹുമതി തുടര്‍ച്ചയായി അഞ്ചാം തവണ ഹിന്റാല്‍കോ കരസ്ഥമാക്കിയതായും അദ്ദേഹം അറിയിച്ചു.