
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
February 10, 2025
കൊച്ചി: ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ.
തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ 45 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപക്കു തിരിച്ചടിയായത്. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ ഡോളറിനെതിരെ രൂപ ഒമ്പതു പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.�