മലബാര്‍ ഗോൾഡില്‍ ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍
January 21, 2025ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് യു.എ.ഇ, ബഹ്റൈന്‍, കെ.എസ്.എ, ആസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലെ ഷോറൂമുകളില്‍ ജെംസ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍ ആരംഭിച്ചു. പ്രെഷ്യ, ഇറ, വിരാസ് ബ്രാന്‍ഡുകളിൽ അമൂല്യ രത്‌നങ്ങള്‍, അണ്‍കട്ട് ഡയമണ്ട്‌സ്, പോള്‍ക്കി ആഭരണങ്ങള്‍ എന്നിവയുടെ വൻ നിരയാണ് ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കുന്നത്.
ജെംസ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവലിന്‍റെ ഭാഗമായി മലബാര്‍ ഗോള്‍ഡിന്‍റെ ഉപഭോക്താക്കള്‍ക്ക് ഇറ-അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍, പ്രെഷ്യ-പ്രെഷ്യസ് ജെം, വിരാസ്-റോയല്‍ പോള്‍ക്കി ജ്വല്ലറി എന്നിവയുടെ പണിക്കൂലിയില്‍ 25 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ പഴയ 22 കാരറ്റ് സ്വർണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്ത് ഇറ, പ്രെഷ്യ, വിരാസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സീറോ ഡിഡക്ഷന്‍ ഓഫറും ലഭ്യമാണ്.
യു.എ.ഇ, ബഹ്റൈന്‍, കെ.എസ്.എ, ആസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലെ എല്ലാ ഷോറൂമുകളിലും ഫെബ്രുവരി 16 വരെ ഈ ഓഫർ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അതുല്ല്യമായ ഒരു ആഭരണ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുകയാണ് ജെംസ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍�അഹമ്മദ്�പറഞ്ഞു.