ഡ്രൈവറില്ലാതെ ഇനി ബി.എം.ഡബ്ല്യൂ നിരത്തിലിറക്കാം
September 17, 2018ഡ്രൈവറില്ലാത്ത ബൈക്കുകള്‍ ഇനി മുതല്‍ നിരത്തിലിറങ്ങും. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ആണ് ആദ്യ ഓട്ടോണമസ് മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ബി.എം.ഡബ്ല്യു.വിന്റെ ഇരുചക്രവാഹന വിഭാഗമായ ‘ബി.എം.ഡബ്ല്യു. മോട്ടൊറാഡ്’ ആണ് ‘ആര് 1200 ജി.എസ്.’ എന്ന മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോടൈപ്പ് ഡ്രൈവറില്ലാതെ റൈഡ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഡ്രൈവറില്ലാ കാറുകളിലേക്കുള്ള പ്രയാണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിക്കഴിഞ്ഞെങ്കിലും ഇരുചക്രവാഹനങ്ങളിലെ പരീക്ഷണം ആദ്യമാണ്.
മോട്ടോര്‍സൈക്കിളുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും പോരായ്മകള്‍ പരിഹരിച്ച് മികവുറ്റ മോഡലുകള്‍ പുറത്തിറക്കുന്നതിന്റെയും ഭാഗമായാണ് കമ്പനി ഓട്ടോണമസ് മോട്ടോര്‍സൈക്കിള്‍ പരീക്ഷിച്ചത്. രണ്ടു വര്‍ഷമായി മാതൃക പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കമ്പനി.