ഗതാഗതക്കുരുക്കിൽ ബെംഗളൂരു ഏഷ്യയിൽ ഒന്നാമത്
January 4, 2025 0 By BizNewsബെംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് സ്വകാര്യ ഏജൻസിയുടെ പഠനം. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടില്‍ വ്യക്തമാക്കി.
ഈ കണക്കു പ്രകാരം നഗരവാസികള്‍ ഒരുവർഷം 132 മണിക്കൂർ അധികമായി ഗതാഗതക്കുരുക്കില്‍പ്പെടുന്നുണ്ട്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ഓരോ ദിവസവും കൂടിവരുന്ന ബെംഗളൂരുവിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പൂണെയാണ് രണ്ടാം സ്ഥാനത്ത്. 10 കിലോമീറ്റർ പിന്നിടാൻ 27 മിനിറ്റും 50 സെക്കൻഡും. ഫിലിപ്പീൻസിലെ മനില (27 മിനിറ്റ് 20 സെക്കൻഡ്), തയ്വാനിലെ തായിചുങ് (26 മിനിറ്റ് 50 സെക്കൻഡ്) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു നഗരങ്ങള്‍.