പ്രവാസികള്‍ക്ക് പ്രത്യേക സേവനങ്ങളുമായി ബജാജ് അലയൻസ് ലൈഫ്
January 6, 2025 0 By BizNewsകൊച്ചി: വിദേശ രാജ്യങ്ങളിലെ ഇന്ത്യയ്ക്കാരുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന പ്രത്യേക സേവനങ്ങള്‍ ബജാജ് അലയൻസ് ലൈഫ് പുറത്തിറക്കി. താങ്ങാവുന്ന വിലയില്‍ എളുപ്പത്തില്‍ വാങ്ങാവുന്ന ലൈഫ് ഇൻഷ്വറൻസ് പദ്ധതികളാണ് വിദേശ മലയാളികള്‍ക്കായി ബജാജ് അലയൻസ് വിപണിയില്‍ അവതരിപ്പിച്ചത്. യൂലിപ് പോലുള്ള മൂല്യവർദ്ധിത പദ്ധതികള്‍ അവതരിപ്പിച്ച് എൻ.ആർ.ഐകള്‍ക്ക് ഇന്ത്യൻ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇൻഷ്വറൻസ് പരിരക്ഷയുടെ നേട്ടവും നല്‍കും. ബജാജ് അലയൻസിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നു. എൻ.ആൻ.ഐ വിഭാഗത്തിന്റെ പ്രത്യേകമായ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പോളിസികള്‍ ലഭ്യമാക്കാൻ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് ചീഫ് ഓപ്പറേഷൻസ് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫിസർ രാജേഷ് കൃഷ്ണൻ പറഞ്ഞു.