പ്രേക്ഷക മനസിൽ കയറിപ്പറ്റിയ ‘തങ്കി’യുടെ 20 വർഷങ്ങൾ; സന്തോഷം പങ്കുവെച്ച് സംവൃത – samvritha sunil shares about her first movie
December 18, 2024മലയാളിത്തമുള്ള നായികമാരെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷക മനസിലേക്ക് ആദ്യം വരുന്ന മുഖങ്ങളിലൊന്നാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് സംവൃത മലയാള സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. ഇപ്പോഴിതാ രസികന്‍ പുറത്തിറങ്ങി 20 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
രസികനിലെ തന്റെ കഥാപാത്രമായ തങ്കിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സംവൃത സന്തോഷം കുറിച്ചത്. തങ്കിയുടെ 20 വര്‍ഷം. മനസില്‍ ഇന്നും സിനിമയും അഭിനയവുമുണ്ടെന്നും നടി പറയുന്നു.
പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് സംവൃതയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. എന്നും എപ്പോഴും പ്രിയപ്പെട്ട നടിയായിരിക്കുമെന്നും, എപ്പോഴെങ്കിലും സിനിമയിലേക്ക് തിരിച്ചുവരുമോ എന്നും ആരാധകർ ചോദിക്കുന്നു.
വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയും നുണക്കുഴി കവിളുമായി ബിഗ് സ്ക്രീനിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിച്ചത്. ദിലീപിന്റെ നായികയായാണ് സംവൃതയുടെ കരിയർ തുടങ്ങുന്നത്.
ചിത്രത്തിലെ ഒന്നാം കുന്നില്‍ ഓടിയെത്തി എന്ന ഗാനം റീല്‍സുകളിലൂടെയായി ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അന്ന് അത്രയധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഗാനം 20 വര്‍ഷത്തിനിപ്പുറം ചര്‍ച്ചയായി മാറിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് താരം മുൻപ് പറഞ്ഞിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പം യു.എസിലാണ് സംവൃത.