എന്റെ സന്തോഷം ഒരിക്കലും ഇസ്ലാമിക ദൈവം നിര്‍ദേശിച്ച വഴിയായിരുന്നില്ല, മുസ്ലിം പെണ്‍കുട്ടിയായി ജീവിച്ചിരുന്നെങ്കില്‍ ഇതൊന്നും കാണില്ല; ജസ്ല മടശ്ശേരി

എന്റെ സന്തോഷം ഒരിക്കലും ഇസ്ലാമിക ദൈവം നിര്‍ദേശിച്ച വഴിയായിരുന്നില്ല, മുസ്ലിം പെണ്‍കുട്ടിയായി ജീവിച്ചിരുന്നെങ്കില്‍ ഇതൊന്നും കാണില്ല; ജസ്ല മടശ്ശേരി

November 29, 2024 0 By BizNews

 

ബിഗ്ബോസ് വഴിയും സോഷ്യൽ മീഡിയ വഴിയും മലയാളികൾക്ക് ജസ്ല മടശ്ശേരിയെ പരിചിതമാണ്.ജനിച്ചു വളര്‍ന്ന ജീവിതരീതികളില്‍ നിന്നും മാറി തന്റെ ഇഷ്ടത്തിന് ജീവിക്കുകയാണ് ജസ്ല.അതില്‍ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് പറയുകയാണ് താരം ഇപ്പോള്‍.

വിശ്വാസിയായ മുസ്ലിം പെണ്‍കുട്ടിയായി ജീവിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും മനോഹരമായ ഭൂമി കാണാന്‍ സാധിക്കില്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ കുറിപ്പിലൂടെ പറയുന്നത്.’ഒരു വിശ്വാസിയായ മുസ്ലിം പെണ്‍കുട്ടി മാത്രം ആയി ജീവിക്കുകയായിരുന്നെങ്കില്‍ എനിക്കൊരിക്കലും ഞാന്‍ കണ്ട ഇത്രമനോഹരമായ ഭൂമിയെ കാണാന്‍ കഴിയുമായിരുന്നോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യാനോ, എതിര്‍ക്കപ്പെടാനോ, ഒറ്റപ്പെടല്‍ അനുഭവിക്കാനോ, ചിന്തിക്കാനോ, ഓടാനോ ഉള്ള ധൈര്യം അന്ന് 15 വര്‍ഷം മുന്‍പ് ഞാന്‍ കാണിച്ചില്ലായിരുന്നെങ്കില്‍, എന്റെ ഉള്ളിലെ ചോദ്യങ്ങളും ഇഷ്ടങ്ങളും തന്നെ ശ്വാസം മുട്ടിച്ചു കഴുത്തു ഞെരിച്ചു എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുമായിരുന്നു. ഇന്ന് ഞാന്‍ ജീവിച്ചിരിക്കില്ലായിരുന്നു.

ഒരു ഗോത്ര ദൈവത്തിനു തലച്ചോറ് പണയം വെക്കുന്നത് ആത്മഹത്യാ പരമായിരുന്നു എനിക്ക്. അത്രയ്ക്കും സംഘര്‍ഷങ്ങളായിരുന്നു ഞാന്‍ അനുഭവിച്ചത്. ഒന്നും എളുപ്പമായിരുന്നില്ല. എല്ലാം കല്ലേറുകളും ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും വൈരാഗ്യങ്ങളും വേട്ടയാടലുകളും നിറഞ്ഞ വഴികളായിരുന്നു. അന്നതെന്നെ വേദനിപ്പിച്ചിരുന്നു. ഭീകരമായി തളര്‍ന്നിരുന്നു. പക്ഷെ എനിക്കെന്നെ ഭയങ്കര ഇഷ്ടമായിരുന്നു,

വിശ്വാസവും. അതുകൊണ്ട് മാത്രം ഞാന്‍ ചിരിച്ചോണ്ട് അന്ന് നിവര്‍ന്നു നിന്നു.ബാക്കിയുള്ള ശ്വാസം വല്ലാതെ ആഴത്തില്‍ എടുത്തു. ഉള്ള ജീവനും കിതപ്പും കൊണ്ട് ഓടി. മനസ് കൊണ്ടും ഇഷ്ടങ്ങള്‍ കൊണ്ടും മാത്രം. എല്ലാവരുടെയും കാര്യമല്ല. എന്റെ മാത്രം കാര്യമാണ് ഞാന്‍ പറഞ്ഞത് (എന്റെ മാത്രം). എന്റെ സമാധാനം, സന്തോഷം ഒരിക്കലും ഇസ്ലാമിക ദൈവം നിര്‍ദേശിച്ച വഴിയായിരുന്നില്ല.