പൈനാപ്പിൾ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ

പൈനാപ്പിൾ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ

September 22, 2024 0 By BizNews

മൂ​വാ​റ്റു​പു​ഴ: പൈ​നാ​പ്പി​ൾ വി​ല റെ​ക്കോ​ഡി​ലേ​ക്ക്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്​​ വി​ല 55ലെ​ത്തു​ന്ന​ത്.

ഇ​തി​ന്​ മു​മ്പ് 2022ൽ ​ക​ടു​ത്ത വേ​ന​ലി​ൽ​വി​ല 60 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്ന​ത് ഒ​ഴി​ച്ചാ​ൽ ഇ​ത്ര​യും വി​ല ഉ​യ​രു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 2015ൽ 15 ​രൂ​പ​യാ​യി​രു​ന്നു വി​ല. 2016ൽ ​ഇ​ത് 45 രൂ​പ​യാ​യി ഉ​യ​ർ​ന്നെ​ങ്കി​ലും പി​ന്നീ​ട് 2022 ൽ 60 ​എ​ത്തി.

2023 ൽ 38 ​രൂ​പ​യാ​യി. ഈ ​വ​ർ​ഷം 55ൽ ​എ​ത്തി. പു​റ​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് 70 രൂ​പ​മു​ത​ൽ 80 രൂ​പ വ​രേക്കാ​ണ്. വ​ർ​ഷ​കാ​ല​ത്ത് വി​ല ഉ​യ​ർ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്.

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക​ട​ക്കം വ​ൻ​തോ​തി​ൽ ച​ര​ക്കി​ന് ആ​വ​ശ്യ​മു​യ​ർ​ന്ന​താ​ണ് വി​ല വ​ർ​ധ​ന​ക്ക് കാ​ര​ണം. ഇ​തി​നു​പു​റ​മെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ഫം​ഗ​സ് ബാ​ധ വ​ന്ന​തോ​ടെ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തും വി​ല​വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഓ​രോ തോ​ട്ട​ത്തി​ലും 10 ശ​ത​മാ​നം മു​ത​ൽ 15 ശ​ത​മാ​നം വ​രെ പൈ​നാ​പ്പി​ൾ രോ​ഗം ബാ​ധി​ച്ച്​ ന​ശി​ച്ചു.

വി​ള​വെ​ടു​ക്കാ​റാ​യ തോ​ട്ട​ത്തി​ൽ സാ​ധാ​ര​ണ നി​ല​യി​ൽ ഫം​ഗ​സ് ബാ​ധ ഉ​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ൽ, ഇ​ക്കൊ​ല്ലം വ​ലി​യ തോ​തി​ൽ ഫം​ഗ​സ് ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ഴ​ക്കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്ന്​ നി​ര​വ​ധി ലോ​ഡ് ഉ​ൽ​പ​ന്ന​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റി​പ്പോ​യ​ത്. ഡൽഹി, മഹാരാഷ്ട്ര, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ അ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ആ​ന്ധ്ര പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ദി​നേ​ന പൈ​നാ​പ്പി​ൾ ക​യ​റി പോ​കു​ന്നു​ണ്ട്.