10 മാ​സം​, വിറ്റത് ലക്ഷം കാറുകൾ; താ​ര​മാ​യി ഫ്രോ​ങ്സ്​

10 മാ​സം​, വിറ്റത് ലക്ഷം കാറുകൾ; താ​ര​മാ​യി ഫ്രോ​ങ്സ്​

January 29, 2024 0 By BizNews

വി​പ​ണി​യി​ലെ​ത്തി റെ​ക്കോ​ഡ് സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം യൂ​നി​റ്റ് വി​ൽ​പ​ന​യെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി മാ​രു​തി സു​സു​ക്കി ഫ്രോ​ങ്സ്. 10 മാ​സം​കൊ​ണ്ടാ​ണ് ല​ക്ഷം യൂ​നി​റ്റ് വി​ൽ​പ​ന ന​ട​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ 2024 ഏ​പ്രി​ൽ 24നാ​ണ് ഫ്രോ​ങ്സ് ചെ​റു എ​സ്.​യു.​വി മാ​രു​തി സു​സു​ക്കി അ​വ​ത​രി​പ്പി​ച്ച​ത്.

ലാ​റ്റി​ൻ അ​മേ​രി​ക്ക, മി​ഡി​ൽ ഈ​സ്റ്റ്, തെ​ക്കു-​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ വി​പ​ണി​ക​ളി​ൽ ഫ്രോ​ങ്സ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​തു​വ​രെ, 9000 എ​ണ്ണം ക​യ​റ്റു​മ​തി ചെ​യ്യു​ക​യും ചെ​യ്തു.

മി​ക​ച്ച ഡ്രൈ​വി​ങ് അ​നു​ഭ​വം, സ​വി​ശേ​ഷ​മാ​യ ഡി​സൈ​ൻ എ​ന്നി​വ അ​ട​ങ്ങി​യ ഒ​രു കോം​പാ​ക്ട് എ​സ്.​യു.​വി​യു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഫ്രോ​ങ്സ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് മാ​രു​തി സു​സു​ക്കി ഇ​ന്ത്യ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ശ​ശാ​ങ്ക് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. 2022ൽ ​മാ​രു​തി സു​സു​ക്കി​യു​ടെ എ​സ്.​യു.​വി വി​ഹി​തം 10.4 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, 19.7 ശ​ത​മാ​ന​മാ​യി ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​ൽ ഫ്രോ​ങ്സ് നി​ർ​ണാ​യ​ക പ​ങ്കു​​വ​ഹി​ച്ചു.