10 മാസം, വിറ്റത് ലക്ഷം കാറുകൾ; താരമായി ഫ്രോങ്സ്
January 29, 2024വിപണിയിലെത്തി റെക്കോഡ് സമയത്തിനുള്ളിൽ ഒരു ലക്ഷം യൂനിറ്റ് വിൽപനയെന്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ഫ്രോങ്സ്. 10 മാസംകൊണ്ടാണ് ലക്ഷം യൂനിറ്റ് വിൽപന നടന്നത്. ആഭ്യന്തര വിപണിയിൽ 2024 ഏപ്രിൽ 24നാണ് ഫ്രോങ്സ് ചെറു എസ്.യു.വി മാരുതി സുസുക്കി അവതരിപ്പിച്ചത്.
ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, തെക്കു-കിഴക്കൻ ഏഷ്യൻ വിപണികളിൽ ഫ്രോങ്സ് അവതരിപ്പിച്ചിരുന്നു. ഇതുവരെ, 9000 എണ്ണം കയറ്റുമതി ചെയ്യുകയും ചെയ്തു.
മികച്ച ഡ്രൈവിങ് അനുഭവം, സവിശേഷമായ ഡിസൈൻ എന്നിവ അടങ്ങിയ ഒരു കോംപാക്ട് എസ്.യു.വിയുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് ഫ്രോങ്സ് അവതരിപ്പിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടിവ് ഓഫിസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 2022ൽ മാരുതി സുസുക്കിയുടെ എസ്.യു.വി വിഹിതം 10.4 ശതമാനമായിരുന്നു. എന്നാൽ, 19.7 ശതമാനമായി ഇരട്ടിയാക്കുന്നതിൽ ഫ്രോങ്സ് നിർണായക പങ്കുവഹിച്ചു.