മൂ​ന്ന് പു​തി​യ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളുമായി ഹീ​റോ

മൂ​ന്ന് പു​തി​യ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളുമായി ഹീ​റോ

January 29, 2024 0 By BizNews

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്ന് പു​തി​യ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ ഹീ​റോ മോ​​ട്ടോ​കോ​ർ​പ് ഒ​രു​ങ്ങു​ന്നു. ക​മ്പ​നി സി.​ഇ.​ഒ നി​ര​ഞ്ജ​ൻ ഗു​പ്ത​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ മാ​വ്റി​ക്ക് 440 ബൈ​ക്കി​െ​ന്റ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ​​ ​മാ​സം 10,000 ബൈ​ക്കു​ക​ളാ​ണ് പു​റ​ത്തി​റ​ക്കു​ക.

കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യ സീ​​റോ മോ​ട്ടോ​ർ​സൈ​ക്കി​ൾ​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ക​മ്പ​നി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഇ​തി​ന് സ​മ​യ​മെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​ല​വ് കൂ​ടു​ത​ലാ​യി​രി​ക്കും എ​ന്ന​താ​ണ് പ്ര​ധാ​ന ത​ട​സ്സം. ഭാ​വി​യി​ൽ ഇ​ല​ക്ട്രി​ക് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ നി​ർ​മി​ക്കു​ന്ന വി​ഡ ബ്രാ​ൻ​ഡ് ഇ​പ്പോ​ൾ 100 ന​ഗ​ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. ഒ​രു വ​ർ​ഷ​ത്തി​ന​കം 100 ന​ഗ​ര​ങ്ങ​ളി​ൽ കൂ​ടി സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.