സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ
December 31, 2023ഒക്ടോബർ ഒന്ന് മുതൽ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ വിതരണം ചെയ്യുന്ന കമ്പനികൾ ഉപഭോക്താവിന് നെറ്റ്‍വർക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണം. അതായത് വിസ, മാസ്റ്റർകാർഡ്, റുപേ എന്നിവയിൽ ഏത് വേണമെന്ന് കാർഡ് എടുക്കുന്നയാൾക്ക് തീരുമാനിക്കാം.
വിദേശത്തേക്ക് ചികിത്സ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഒഴികെ പണം അയക്കുമ്പോൾ ഒരു സാമ്പത്തിക വർഷം ഏഴ് ലക്ഷത്തിന് മുകളിലാണെങ്കിൽ 20 ശതമാനം സ്രോതസ്സിൽ നികുതി ഈടാക്കണമെന്നാണ് പുതിയ ചട്ടം. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ എസ്.ഐ.പി (പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിക്കുന്ന രീതി) തുടങ്ങുന്നവർ അത് എത്ര നാളത്തേക്കെന്ന് മുൻകൂട്ടി രേഖപ്പെടുത്തണം. ഇത്തരം നിക്ഷേപങ്ങളുടെ പരമാവധി കാലയളവ് 30 വർഷമായി നിജപ്പെടുത്തി.