സിയറ്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി മോതിലാല്‍ ഓസ്വാള്‍
June 16, 2023 0 By BizNewsമുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 127 ശതമാനം ഉയര്‍ന്ന ഓഹരിയാണ് സിയറ്റിന്റേത്. അതേസമയം ഈ കാലയളവില്‍ നിഫ്റ്റി ഉയര്‍ന്നത് 22 ശതമാനം മാത്രമാണ്. വെള്ളിയാഴ്ച ഓഹരി 1.5 ശതമാനം ഉയര്‍ന്ന് 2106.95 രൂപയിലെത്തി.
ഓഹരിയുടെ 52 ആഴ്ച ഉയരം 2181.6 രൂപയും താഴ്ച 890 രൂപയുമാണ്.മോതിലാല്‍ ഓസ്വാള്‍ കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. ലക്ഷ്യവില 2375 രൂപ.
അതേസമയം നൊമൂറ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. ലക്ഷ്യവില 1765 രൂപ.കമ്പനി ഈയിടെ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തി.
അത് പ്രകാരം വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.കൂടാതെ മുചക്ര വാഹനരംഗത്തെ വിപണി നേതൃസ്ഥാനം നിലനിര്ത്തും. ഈ രംഗത്തെ കമ്പനിയുടെ വിപണി വിഹിതം 28 ശതമാനമാണ്.
യാത്ര, വാണിജ്യ വാഹന മേഖലകളില്‍ നിലവില്‍ യഥാക്രമം 15 ശതമാനവും 7 ശതമാനവും വിപണി വിഹിതമുണ്ട്.ഇത് യഥാക്രമം 18-19 ശതമാനവും 11-12 ശതമാനവുമാക്കുകയാണ് ലക്ഷ്യം.