19 ശതമാനം ഉയര്‍ന്ന് സിനിമ നിര്‍മ്മാണ കമ്പനി ഓഹരി
June 15, 2023 0 By BizNewsമുംബൈ: സിനിമാ നിര്‍മ്മാണ, വിതരണ കമ്പനിയായ ഇറോസിന്റെ ഓഹരികള്‍ ബുധനാഴ്ച സെഷനില്‍ 19 ശതമാനത്തിലധികം ഉയര്‍ന്നു. എക്സ്ചേഞ്ച് വിവരങ്ങള്‍ അനുസരിച്ച് നിഫ്റ്റി മീഡിയ സൂചിക ഇടിഞ്ഞിട്ടും ഓഹരി ഉയര്‍ന്നു.
ഇറോസ് ഇന്റര്‍നാഷണല്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 20 രൂപയില്‍ നിന്ന് 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് മള്‍ട്ടിബാഗറായി മാറി. 275 ശതമാനം ഉയര്‍ച്ച.
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 756 കോടി രൂപയാണ് വരുമാനം സൃഷ്ടിച്ചത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 62 ശതമാനം അധികം. മ്യൂസിക് ആസ്തികളുമായി ബന്ധപ്പെട്ട് ഒരു മൂന്നാം കക്ഷിക്ക് ഐറ്റമൈസ്ഡ് ആസ്തികള്‍ വില്‍ക്കുന്നതിനുള്ള ബൈന്‍ഡിംഗ് കരാര്‍ നടപ്പാക്കിയതായി കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു.
1977 ലാണ് മുംബൈ ആസ്ഥാനമായി ഇറോസ് സ്ഥാപിതമായത്. വിശാലമായ വിതരണ ശൃംഖലയുള്ള വിനോദ വ്യവസായത്തിലെ മുന്‍നിര കമ്പനിയാണിത്.