5 ശതമാനത്തിനടുത്ത് ഇടിവ് നേരിട്ട് ആര്‍ബിഎല്‍ ബാങ്ക് ഓഹരി
May 2, 2023 0 By BizNewsമുംബൈ: മികച്ച മാര്‍ച്ച് പാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും ആര്‍ബിഎല്‍ ബാങ്ക് ഓഹരി ചൊവ്വാഴ്ച 5 ശതമാനത്തിനടുത്ത് ഇടിവ് നേരിട്ടു. ഉയര്‍ന്ന പ്രവര്‍ത്തന, ക്രെഡിറ്റ് ചെലവുകളാണ് നിക്ഷേപകരെ അകറ്റിയത്. നാലാംപാദത്തില്‍ 271 കോടി രൂപയുടെ അറ്റാദായം സൃഷ്ടിക്കാന്‍ ബാങ്കിനായിരുന്നു.
മുന്‍പാദത്തെ അപേക്ഷിച്ച് 37 ശതമാനം കൂടുതല്‍. അറ്റ പലിശ വരുമാനം 7 ശതമാനം ഉയര്‍ന്ന് 1211 കോടി രൂപയായി. 271 കോടി രൂപ അറ്റാദായം പ്രതീക്ഷിച്ചതിലും ഉയരെയാണ്.
ബാങ്ക് 222 കോടി രൂപ അറ്റാദായം നേടുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.അറ്റ പലിശ വരുമാനം അതേസമയം നേരിയ തോതില്‍ താഴെയായി. 1219.6 കോടി രൂപ അറ്റ പലിശവരുമാനം പ്രതീക്ഷിച്ചിരുന്നു.
135 രൂപ ലക്ഷ്യവിലയില്‍’ കുറയ്ക്കല്‍’ റേറ്റിംഗാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ഓഹരിയ്ക്ക് നല്‍കുന്നത്. മോതിലാല്‍ ഓസ്വാളിന്റേത് 185 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍ റേറ്റിംഗാണ്.