വാണിജ്യ വാഹന വാങ്ങല്‍ അനുഭവം പുനര്‍നിര്‍വചിച്ചു മാരുതി സുസുകി
March 26, 2021 0 By BizNewsകൊച്ചി: വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്കായുള്ള മാരുതി സുസുകിയുടെ റീട്ടെയില്‍ ചാനല്‍ 235+ നഗരങ്ങളിലായി 325+ ഔട്ട്‌ലെറ്റുകളോടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ നെറ്റ്വര്‍ക്കുകളിലൊന്നായി മാറിയിരിക്കുന്നു. വാണിജ്യ സെഗ്മെന്റ് ഉപഭോക്താവിന്റെ വാങ്ങല്‍ അനുഭവത്തെ പുനര്‍നിര്‍വചിക്കുന്നതിനായി അവതരിപ്പിച്ച റീട്ടെയില്‍ ചാനല്‍ മൂല്യ-അവബോധമുള്ള ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ കണ്ടെത്തി നിറവേറ്റുന്നു. വാണിജ്യ റീട്ടെയില്‍ ചാനല്‍ ഓഫര്‍ ചെയ്യുന്ന വാഹനങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശ്രേണിയില്‍ രണ്ട് ഇന്ധന ഓപ്ഷനുകളാണുള്ളത് – ഗ്യാസോലിനും ഫാക്ടറി ഫിറ്റഡ് എസ്-സി.എന്‍.ജി.യും. മാരുതി സുസുകി വാണിജ്യ വാഹനങ്ങള്‍ കുറഞ്ഞ കൈവശമാക്കല്‍ ചെലവ്, കുറഞ്ഞ പ്രവര്‍ത്തന ചെലവ്, കുറഞ്ഞ പരിപാലന ചെലവ് എന്നിങ്ങനെയുള്ള ത്രിമാന നേട്ടമാണ് കൊണ്ടുവരുന്നത്.
ഇതില്‍ സൂപ്പര്‍ കാരി, ഈകോ കാര്‍ഗോ എന്നിങ്ങനെയുള്ള ശക്തമായ ഗുഡ്‌സ് കാരിയര്‍ ശ്രേണി ഉള്‍പ്പെടുന്നു. പാസഞ്ചര്‍ മൊബിലിറ്റി ശ്രേണിയില്‍ ആള്‍ട്ടോ-ടൂര്‍ എച്1, സെലേറിയോ-ടൂര്‍ എച്2, ഡിസയര്‍-ടൂര്‍ എസ്, എര്‍ടിഗ- ടൂര്‍ എം. ഈകോ- ടൂര്‍ വി എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു.
‘ഞങ്ങളുടെ വാണിജ്യ ഉല്പന്നങ്ങളുടെയും, വിപുലമായ വില്പന, സേവന നെറ്റ്വര്‍ക്കിന്റെയും ശക്തമായ ശ്രേണി ഞങ്ങളുടെ വിശ്വസ്ത ഉപഭോക്താക്കള്‍ക്ക് ഉറപ്പ് പ്രദാനം ചെയ്യുന്നു. സുഗമമായ തീരുമാനം എടുക്കലിന് അത് അവരെ കൂടുതല്‍ സഹായിക്കുന്നു. ഞങ്ങളുടെ ഫാക്ടറി ഫിറ്റഡ് എസ്-സി.എന്‍.ജി. ഒപ്പം ഗ്യാസോലില്‍ ഇന്ധന ഓപ്ഷനുകള്‍ അധിക നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു. സമര്‍പ്പിതമായ വാണിജ്യ ചാനലും വാഹനങ്ങളുടെ ശ്രേണിയും ഉപഭോക്താക്കള്‍ക്ക് വിശ്വസ്തതയുടെയും ഉറപ്പിന്റെയും ഒരു ഓള്‍-ഇന്‍-വണ്‍ പാക്കേജ് ഒരുമിച്ച് പ്രദാനം ചെയ്യുന്നുയെ ന്ന് ശ്രീ ശശാങ്ക് ശ്രീവാസ്തവ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്), മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, പറഞ്ഞു.