യുവാക്കൾക്കായി “ഐഒബി ട്രെൻഡി” പരിചയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്ക്
March 25, 2021 0 By BizNewsകൊച്ചി: രാജ്യത്തു യുവജനതക്കിടയിൽ വർദ്ധിച്ചു വരുന്ന ബാങ്കിങ് ആവശ്യങ്ങൾക്ക് മുൻഗണന നൽകി ഇന്ത്യൻ ഓവർസീസ് ബാങ്ക് ‘ഐഒബി ട്രെൻഡി’ എന്ന പേരിൽ സേവിംഗ്സ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു. ചെറുതും വലുതുമായ ബാങ്കിങ് സേവനങ്ങൾ തടസ്സരഹിതമായി യുവാക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഇന്ത്യൻ ഓവർസീസ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 21നും 38നും ഇടയിൽ പ്രായമുള്ളവർക്കായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഐഒബി ട്രെൻഡിക്ക് ‘ഓപ്പണിംഗ് ബാലൻസ്’ ആവശ്യമില്ല. കൂടാതെ ആദ്യ മാസത്തേക്ക് അധിക ചാർജുകളൊന്നും ഈടാക്കുകയില്ല.
Share this:
Related
Tagsbanking