ഇന്ത്യൻ ഓവർസീസ് ബാങ്ക്  എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു

ഇന്ത്യൻ ഓവർസീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു

Spread the News

കൊച്ചി:  ഇന്ത്യൻ ഓവർസീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു. മുൻപ് കാനറബാങ്ക് ചീഫ് ജനറൽ മാനേജരായിരുന്നു. 1984ൽ കാനറാ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ ആയി പ്രവേശിച്ച ശ്രീമതി ബ്രാഞ്ച് ഓപ്പറേഷൻസ്, മിഡ് & ലാർജ് ക്രെഡിറ്റുകൾ, ഹ്യൂമൻ റിസോഴ്സസ്, റിസ്ക് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിൽ രാജ്യത്തെ പല സ്ഥലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 34വർഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തിൽ മൂന്ന് വർഷത്തോളം മുംബൈയിലെ കഫെ പരേഡിലെ കാനറ ബാങ്കിന്റെ പ്രൈം കോർപ്പറേറ്റ് ബ്രാഞ്ച്, കാനറ ബാങ്ക്  ഹെഡ് ഓഫീസിലെ കോർപ്പറേറ്റ് ക്രെഡിറ്റ് വിംഗ് & ഇന്റർനാഷണൽ ഓപ്പറേഷനുകൾ എന്നിവയുടെ മേധാവിയായിരുന്നു.

2018 ജൂലൈയിൽ നബാർഡിൻറെ  ചീഫ് വിജിലൻസ് ഓഫീസറായി നിയമിക്കപ്പെട്ടു. ഈ കാലയളവിൽ തന്നെ ചീഫ് വിജിലൻസ് ഓഫീസറേറ്റ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളിൽ അധിക ചുമതല വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *