2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്; ഇനി മടങ്ങിയെത്താനുള്ളത് 6970 കോടി
November 5, 2024 0 By BizNewsമുംബൈ: ബാങ്കിങ് സംവിധാനത്തിലേക്ക് 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ് ജനങ്ങളുടെ കൈയില്‍ നിന്ന് ഇനി മടങ്ങി എത്താനുള്ളതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
നോട്ട് നിരോധനത്തിന് ശേഷം 2016ലാണ് സര്‍ക്കാര്‍ 2000 രൂപ കൊണ്ടുവന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ നോട്ട് 2023 സെപ്റ്റംബര്‍ 30 മുതല്‍ പിന്‍വലിക്കുമെന്ന് 2023 മെയ് 19 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചു.
2000 രൂപ നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള അവസാന തീയതി ആര്‍ബിഐ പിന്നീട് ഒക്ടോബര്‍ 7 വരെ നീട്ടിയിരുന്നു. 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഇത് 6970 കോടി രൂപയായി കുറഞ്ഞതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
നിലവില്‍ ആര്‍ബിഐയുടെ 19 ഇഷ്യൂ ഓഫീസുകളില്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ കൊടുത്തുമാറാന്‍ സൗകര്യമുണ്ടെന്നും ആര്‍ബിഐ അറിയിച്ചു.
നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. അന്ന് ആയിരം, 500 രൂപ നോട്ടുകളാണ് നിരോധിച്ചത്.