സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 18% വര്‍ധിച്ചു
October 16, 2024 0 By BizNews2024 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 325 കോടി രൂപയായി.
ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 275 കോടി രൂപ അറ്റാദായം നേടിയിരുന്നു.
അവലോകന പാദത്തില്‍ മൊത്ത വരുമാനം 2,804 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്ത വരുമാനം 2,485 കോടി രൂപയായിരുന്നതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ഈ പാദത്തില്‍ ബാങ്ക് 2,355 കോടി രൂപ പലിശ വരുമാനം നേടി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,129 കോടി രൂപയായിരുന്നു.
ഒരു വര്‍ഷം മുമ്പ് 4.96 ശതമാനത്തില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ മൊത്ത നിഷ്ക്രിയ ആസ്തി (എന്‍പിഎ) മൊത്ത വായ്പയുടെ 4.40 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിന് കഴിഞ്ഞു.
അതുപോലെ, അറ്റ നിഷ്ക്രിയ ആസ്തി അല്ലെങ്കില്‍ കിട്ടാക്കടം 1.31 ശതമാനമായി കുറഞ്ഞു, മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇത് 1.70 ശതമാനമായിരുന്നു.