കഴിഞ്ഞ വര്‍ഷത്തെ മള്‍ട്ടിബാഗേഴ്‌സില്‍ പലതും കനത്ത നഷ്ടത്തില്‍

കഴിഞ്ഞ വര്‍ഷത്തെ മള്‍ട്ടിബാഗേഴ്‌സില്‍ പലതും കനത്ത നഷ്ടത്തില്‍

October 7, 2024 0 By BizNews

ഹരി സൂചികകളില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. മുന്നൂറോളം പോയന്റ് നേട്ടത്തിലാണ് തിങ്കളാഴ്ച സെൻസെക്സില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ 500 പോയന്റിലേറെ നഷ്ടത്തിലായി.

വ്യക്തിഗത ഓഹരികളുടെ മുന്നേറ്റം പരിശോധിച്ചാല്‍ 2024ല്‍ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തിയ പല ഓഹരികളും ഇപ്പോള്‍ കനത്ത നഷ്ടത്തിലാണെന്ന് കാണാം. 2023-24 സാമ്പത്തിക വർഷം 900 ശതമാനത്തിലേറെ മുന്നേറ്റം നടത്തിയ ചില ഓഹരികള്‍ക്ക് 2024-25 സാമ്ബത്തിക വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്ബോള്‍ കാലിടറി.

ഫാർമ, ഇൻഫ്ര, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ ചില ഓഹരികളിലാണ് തകർച്ച പ്രകടമായത്. വോഡഫോണ്‍ ഐഡിയ, ഗ്ലോബല്‍ ഹെല്‍ത്ത്, ക്യുപിഡ്, ജിവികെ പവർ, സാഘ്വി മോട്ടോഴ്സ്, എച്ച്‌എല്‍വി, മഹാരാഷ്ട്ര സീംലെസ്, സണ്‍ഫാർമ റിസർച്ച്‌ എന്നിവ അവയില്‍ ചിലത് മാത്രം.

പ്രമുഖ ഓഹരികളിലൊന്നായ വോഡഫോണ്‍ ഐഡിയ മുൻ സാമ്പത്തിക വർഷം 127 ശതമാനമാണ് മുന്നേറ്റം നടത്തിയത്. ഈ വർഷമാകട്ടെ ഇതുവരെ 25 ശതമാനം നഷ്ടംനേരിടുകയും ചെയ്തു.

ക്രമീകരിച്ച മൊത്തവരുമാന (എജിആർ) കുടിശ്ശിക വീണ്ടും കണക്കാനുള്ള ടെലികോം കമ്പനികളുടെ അപേക്ഷ സുപ്രീം കോടതി നിരസിരച്ചതാണ് ഓഹരിയെ ബാധിച്ചത്. നിലവില്‍ കടക്കെണിയിലാണ് കമ്ബനി.

മുൻ സാമ്പത്തിക വർഷം 864 ശതമാനം നേട്ടംകൈവറിച്ച കമ്പനിയാണ് ക്യുപിഡ്. നടപ്പ് സാമ്പത്തിക വർഷം പകുതി പിന്നിട്ടപ്പോല്‍ ഓഹരി വിലയില്‍ 33 ശതമാനമാണ് ഇടിവ് നേരിട്ടത്. ജിവികെ പവറിന്റെ നേട്ടം 372 ശതമാനമായിരുന്നു.

നടപ്പ് വർഷം ആറ് മാസം പിന്നിട്ടപ്പോള്‍ ഓഹരി വിലയില്‍ 34 ശഥമാനം തകർച്ചയാണുണ്ടായി. ഊർജം, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

മറ്റൊരു മള്‍ട്ടിബാഗർ ഓഹരിയായിരുന്നു സണ്‍ഷൈൻ ക്യാപിറ്റല്‍. അസറ്റ് മാനേജുമെന്റ്, ഇൻവെസ്റ്റുമെന്റ് അഡൈ്വസറി എന്നീ മേഖലകളില്‍ പ്രവർത്തിക്കുന്ന കമ്പനി മുൻവർഷം നടത്തിയ മുന്നേറ്റം 428 ശതമാനമാണ്.

ഈവർഷം ഇതുവരെ 42.80 ശതമാനമാനം നഷ്ടംനേരിടുകയും ചെയ്തു.