കൊടും ചൂടിൽ വലഞ്ഞ് കേരളം; രണ്ട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരം​ഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനാൽ പ്രദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഫെബ്രുവരി 25, 26 തീയതികളിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 39 °C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°CRead More →