‘അഞ്ച് ദിവസം മുന്നേ വിളിച്ചതല്ലേ നീ; എന്താണ് ദിലീപേ നിനക്ക് പറ്റിയത്’; സീമ ജി.നായർ

തിരുവനന്തപുരം: സിനിമാ – സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ദിലീപ് ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തുകയാണ്. ഇപ്പോഴിതാ നടി സീമ ജി നായറും താരത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അഞ്ച് ദിവസം മുൻപ് വിളിച്ചതായിരുന്നുവെന്നും എന്നാൽ അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻRead More →

പ്രേക്ഷക മനസിൽ കയറിപ്പറ്റിയ ‘തങ്കി’യുടെ 20 വർഷങ്ങൾ; സന്തോഷം പങ്കുവെച്ച് സംവൃത – samvritha sunil shares about her first movie

മലയാളിത്തമുള്ള നായികമാരെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷക മനസിലേക്ക് ആദ്യം വരുന്ന മുഖങ്ങളിലൊന്നാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് സംവൃത മലയാള സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. ഇപ്പോഴിതാ രസികന്‍ പുറത്തിറങ്ങി 20 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. രസികനിലെ തന്റെ കഥാപാത്രമായ തങ്കിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സംവൃത സന്തോഷം കുറിച്ചത്. തങ്കിയുടെ 20 വര്‍ഷം. മനസില്‍ ഇന്നും സിനിമയുംRead More →

‘കിസ് വാഗൺ’: റോട്ടർഡാം മുതൽ ഐഎഫ്എഫ്‌കെ വരെ – Kiss wagon

മലയാള സിനിമയിലെ വ്യത്യസ്തമായ ദൃശ്യാനുഭവമായി മിഥുൻ മുരളിയുടെ കിസ് വാഗൺ. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ടൈഗർ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമ നേടിയത് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും ഫിപ്രസി പുരസ്‌കാരവും. ഐഎഫ്എഫ്‌കെയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം വിവിധ ശ്രേണികളിലുള്ള സിനിമകളുടെ സമന്വയമാണ്. മനുഷ്യസംസ്‌കാരങ്ങളുടെ രൂപപ്പെടലുകൾക്കും മുൻപേയുള്ള കാലഘട്ടത്തിൽ തുടങ്ങി ആധുനിക കാലം വരെയെത്തുന്നതാണു ചിത്രത്തിന്റെ കഥ. പ്രണയം, മതം, നാഗരികത എന്നിവയെല്ലാം ചർച്ച ചെയ്യുന്നRead More →