ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജലസംഭരണികള്‍, കനാലുകള്‍, വ്യവസായ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 102 ഗിഗാവാട്ട് സൗരോര്‍ജ ഉല്‍പാദന ശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ നിലവിലെ സ്ഥാപിത സൗരോര്‍ജ ശേഷി ഏകദേശം 162 ഗിഗാവാട്ടാണ്. പുതിയ പദ്ധതി പൂര്‍ണമായി നടപ്പിലാകുന്നതോടെ പ്രതിവര്‍ഷം ഏകദേശം ഒരു കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ വൈദ്യുതി,Read More →

34 ശതമാനം വാർഷിക വളർച്ച കൈവരിച്ച് ഇന്ത്യൻ വാഹന വിപണി

ഹൈദരാബാദ്: ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയുടെ വിൽപ്പനയിൽ വൻകുതിപ്പ്. 2026 ജൂലൈയിൽ ഏകദേശം 4.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കണക്കുകൾ. കഴിഞ്ഞ വർഷം വിൽപ്പനയെ അപേക്ഷിച്ച് 34 ശതമാനം വാർഷിക വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. 2025 ജൂലൈയിൽ ഏകദേശം 3.5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. എസ്‌യുവികൾക്കുള്ള ഡിമാൻഡ് ഏറിയതും, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുത്തനെ വർധിച്ചതും ഇതിന് കാരണമായി പറയുന്നു. ശക്തമായ വാർഷിക വിൽപ്പന രേഖപ്പെടുത്താൻ ഇത് മുൻനിര വാഹനRead More →

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഇന്ത്യ; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

ന്യൂഡൽഹി: ഇന്ത്യയുടെ സെമികണ്ടക്ടർ നിർമാണ മേഖല വലിയ വികസന കുതിപ്പിലേക്ക്. ഏകദേശം 20 ബില്യൺ ഡോളറിന്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ രാജ്യത്ത് 12 സെമികണ്ടക്ടർ യൂണിറ്റുകൾ സജ്ജമാകുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇന്ത്യയെ ആഗോള സെമികണ്ടക്ടർ നിർമാണ ഹബ്ബാക്കി മാറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ലക്ഷ്യം കാണുന്നു എന്നതിന്റെ സൂചനയാണിതെന്ന് മന്ത്രി വ്യക്തമാക്കി. അനുമതി ലഭിച്ച 12 യൂണിറ്റുകളിൽ മൂന്നെണ്ണം ഇതിനോടകം തന്നെRead More →

ഖേലോ ഇന്ത്യ പദ്ധതി പുതുക്കി നടപ്പാക്കും; ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള ധനസഹായം വർധിപ്പിക്കാൻ കേന്ദ്രം

ന്യൂഡൽഹി: 2026–27 മുതൽ 2030–31 വരെയുള്ള കാലയളവിലേക്ക് 36,441 കോടി രൂപയുടെ സംയോജിത വിഹിതത്തോടെ വിപുലീകരിച്ച ഖേലോ ഇന്ത്യ പദ്ധതിക്കും ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള വർധിപ്പിച്ച ധനസഹായ പദ്ധതിക്കും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ കായിക വികസന പദ്ധതിയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മുൻ ഖേലോ ഇന്ത്യ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ പദ്ധതിയുടെ ധനവിഹിതം ഏകദേശം എട്ടിരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഖേലോ ഭാരത് നയം, ദേശീയ വിദ്യാഭ്യാസRead More →

വാട്‌സ്ആപ്പ് ഇന്ത്യൻ ഉപയോക്താക്കളോട് ജനനത്തീയതി ആവശ്യപ്പെടുന്നതായി റിപ്പോർട്ട്

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയിലെ ചില ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഭാവിയിൽ പ്രായപരിശോധനാ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുള്ള മുന്നൊരുക്കമാണോ ഇതെന്ന ചർച്ചകൾ സജീവമായി. ടിപ്‌സ്റ്ററായ അഭിഷേക് യാദവ് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച സ്‌ക്രീൻഷോട്ടിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. വാട്‌സ്ആപ്പിൽ ഉപയോക്താക്കളോട് ജനനത്തീയതി ചേർക്കാൻ ആവശ്യപ്പെടുന്ന സന്ദേശമാണ് സ്‌ക്രീൻഷോട്ടിലുള്ളത്. “വരാനിരിക്കുന്ന ഇന്ത്യൻ നിയമങ്ങളുടെ ഭാഗമായാണ് ഇത് ആവശ്യപ്പെടുന്നത്” എന്ന സൂചനയും സന്ദേശത്തിലുണ്ടെന്നാണ് റിപ്പോർട്ട്.എന്നാൽ, വാട്‌സ്ആപ്പോ ഇന്ത്യൻRead More →